
കെപിസിസി ‘സമരാഗ്‌നി’ക്ക് കാസർകോട് തുടക്കം, ‘ലക്ഷ്യം ഇരുപതില്‍ ഇരുപത്, കേരളം ഒപ്പം നില്‍ക്കും
കെപിസിസി പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിന് കാസർകോട് തുടക്കം. വൈകിട്ട് കാസർകോട് മുനിസിപ്പൽ മൈതാനത്ത് നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കെപിസിസിയുടെ സമരാഗ്‌നി പ്രക്ഷോഭ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാൽ ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു. എന്നിട്ട്…