ജനസദസിന് ബദലായി കേരള യാത്രയ്ക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കേരള യാത്ര നടത്താൻ ഒരുങ്ങുന്നു. ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.സംസ്ഥാന സർക്കാർ നടത്തുന്ന ജനസദസിന് ബദലായാകും കേരള യാത്ര നടത്തുക. ജനുവരിയിലാണ് കെപിസിസി പ്രസിഡന്റ് നയിക്കുന്ന കേരള യാത്ര തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ വിശദീകരിച്ചു. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കേണ്ട പരിപാടികളാണ് അദ്ദേഹം വിശദീകരിച്ചത്. ഇതിന് പിന്നാലെ സിറ്റിംഗ് എംപിമാരോട് തങ്ങളുടെ…

Read More

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തിലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രം​ഗത്ത്. ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. എറണാകുളത്തെ ദേശാഭിമാനി ഓഫീസില്‍ വച്ച് പിണറായി വിജയന്‍ 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവില്‍ കാറില്‍ കൊണ്ടുപോയെന്നതും പിണറായിയുടെ വലംകൈയായിട്ടുള്ള ഭൂമാഫിയ 1500 ഏക്കര്‍ സ്വന്തമാക്കിയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലും അടിയന്തരമായി അന്വേഷിക്കണമെന്നുമാണ് കെ സുധാകരൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ…

Read More

സുധാകരൻ സ്ഥാനമൊഴിയാത്തത് അണികളോടുള്ള ധിക്കാരം; ജയരാജന്‍

കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്‍. വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന പ്രഖ്യാപനം കോണ്‍ഗ്രസിന്റെ അണികളോട് കാണിക്കുന്ന ധിക്കാരമാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു. സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കോൺ​ഗ്രസിന് തന്നെയാണ്. എന്നാൽ കെ.പി.സി.സി അധ്യക്ഷപദവിയില്‍ മുന്‍പ് ഉണ്ടായിരുന്ന നേതാക്കന്മാര്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസിനെ നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ നാണയ വിനിമയ…

Read More

കെ സുധാകരന് പൂര്‍ണ പിന്തുണയുമായി വിഡി സതീശന്‍

കെ സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാരെന്നും അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയതെന്നും വിഡി സതീശൻ ആരോപിച്ചു. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ…

Read More

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടിക്ക് ഹൈകോടതി സ്റ്റേ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറും മുഴുവൻ തുടര്‍നടപടികളുമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഭാ​ഗത്തുനിന്നുമുള്ള നടപടി. ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരമാണ്…

Read More

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് ആരാണെന്ന് ടി എൻ പ്രതാപനോട് കെ സുധാകരൻ ചോദിച്ചു.

Read More

എം കെ രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് റിപ്പോർട്ട് തേടി

കെപിസിസി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ റിപ്പോർട്ട് തേടി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് റിപ്പോർട്ട് തേടിയത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതി’ എന്നായിരുന്നു രാഘവന്റെ പരാമർശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചെന്നും എം.കെ.രാഘവൻ പറഞ്ഞു. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നും എം.കെ. രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. 

Read More

ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ഗൂഡനീക്കമെന്ന് കെപിസിസി പ്രസിഡന്‍റ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡനീക്കത്തിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ജനുവരി 28 നാണ് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തില്‍ വൈകുന്നേരം 4 ന് പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വെച്ചാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നതെന്നു പറഞ്ഞ…

Read More

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ തള്ളിക്കൊണ്ടാണ് പ്രതികരണം. അനാരോഗ്യം ഉന്നയിച്ച് വെട്ടാനുള്ള പാർട്ടിയിലെ നീക്കങ്ങളാണ് സുധാകരൻ തള്ളുന്നത്.  അനാരോഗ്യ പരാതി തള്ളാൻ കെപിസിസി അധ്യക്ഷന്‍റെ  ജിമ്മിലെ വർക്കൗട്ടിൻറെ വീഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം  അനുയായികൾ പുറത്തുവിട്ടിരുന്നു. പാർട്ടിയിൽ അന്തിമവാക്കാകേണ്ട പ്രസിഡണ്ട് മിക്ക സമയവും അനാരോഗ്യം കാരണം സജീവമാകുന്നില്ലെന്നാണ് പരാതി. ഇടക്കുള്ള ചില പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയിയെ കടുത്ത വെട്ടിലാക്കുന്നുവെന്നാണ് അടുത്ത പ്രധാന പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് ആദ്യം പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. ……………………………………. രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി. ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു. ……………………………………. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ…

Read More