കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ല ; നേതൃമാറ്റം ഉടനില്ലെന്ന് ഹൈക്കമാഡിൻ്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിന്‍റെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണ്. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി. കെ സി വേണുഗോപാൽ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ…

Read More

കെപിസിസി പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യം നിലവിലില്ല ; ഇപ്പോൾ പാർട്ടിയെ നയിക്കാനുള്ള ആരോഗ്യം കെ.സുധാകരനുണ്ടെന്ന് കെ.മുരളീധരൻ

കെപിസിസി പ്രസിഡന്‍റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെമുരളീധരന്‍ പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പിലും ഉപ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇപ്പോൾ പാർട്ടിയെ നയിക്കാനുള്ള ആരോഗ്യവും കെ.സുധാകരനുണ്ട്. തൃശൂർ ഡിസിസി യിൽ പുതിയ അധ്യക്ഷൻ വരണം. ലെയ്സൺ കമ്മറ്റിക്കും ചെയർമാൻ ഇല്ല. അത് രണ്ടും അടിയന്തിരമായി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയുടെ മറ്റു നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ പക്ഷെ പ്രസിഡന്‍റിനെ മാറ്റേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ യുഡിഫിന്‍റേയും പാർട്ടിയുടെയുംനിലപാട് വ്യക്തമാണ്. അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ പാടില്ല. വസ്തുവിന്‍റെ…

Read More

ഇ.പി ജയരാജൻ വധശ്രമക്കേസ് ; കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആശ്വാസം, കുറ്റവിമുക്തനാക്കി ഹൈക്കോടതി

സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ. സുധാകരന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസവിധി. വധശ്രമക്കേസിൽ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സുധാകരൻ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി. സുധാകരന്റെ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. 1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രാപ്രദേശിൽ വെച്ചാണ് ജയരാജന് നേരെ വെടിവയ്പ്പുണ്ടായത്. കേസിൽ…

Read More

കോടതിയലക്ഷ്യ കേസ് ; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി

കോടതിയലക്ഷ്യ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമർശം. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജിയും കോടതി തള്ളിയിരുന്നു.

Read More

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ.സുധാകരന്റെ മടങ്ങി വരവ് ; തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിർദ്ദേശിച്ചെങ്കിൽ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കൾ വ്യക്തമാക്കി. നേരത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുകയും എംഎം ഹസനെ ആക്റ്റിംഗ് പ്രസിഡന്റായി നിയോഗിക്കുകയും ചെയ്തിരുന്നു.

Read More

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റെ മടങ്ങി വരവ് നീണ്ടേക്കുമെന്ന് സൂചന ; ജൂൺ നാല് വരെ എംഎം ഹസൻ തുടർന്നേക്കും

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും. ജൂൺ നാല് വരെ ആക്ടിങ് പ്രസിഡന്റ് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിൽ മാറ്റമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ അടുത്ത ആഴ്ചയോടെ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിശദീകരണം.

Read More

ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് കെ സുധാകരൻ

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിന് അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണമെന്നും അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. ഈ പാവം മനുഷ്യന്റെ മരണത്തിന്…

Read More

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് നാളെ താത്കാലിക ചുമതല നല്‍കുമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

Read More

ലോക്സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ 10 ദിവസത്തിനകം തീരുമാനം; പ്രഖ്യാപനവുമായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കേരളത്തിലെത്തി. താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖം ഇല്ലെന്ന് കണ്ടെത്തിയെന്നും കെ സുധാകരൻ പറഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനം ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തല്ലെന്നും ഇരട്ട പദവി എന്ന കാരണം കൊണ്ടാണെന്നും കെ സുധാകരൻ വിശദീകരിച്ചു. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് 10 ദിവസത്തിനകം തീരുമാനിക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി സിറ്റിംഗ് എം പിമാർ തന്നെ മണ്ഡലങ്ങളില്‍…

Read More

ലീഗിനെതിരായ പരാമർശം; അനുനയ നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ ലീ​ഗ് പങ്കെടുക്കുമെന്ന ഇ‍ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടിയിൽ അമർഷം രേഖപ്പെടുത്തി ലീ​ഗ്. പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീ​ഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരൻ എം.പി. നേതാക്കളെ കെ.സുധാകരൻ ഫോണിൽ വിളിക്കുകയും പരാമർശം ലീ​ഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു. പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രം​ഗത്തെത്തിയിരുന്നു. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണം എന്നായിരുന്നു സലാമിന്റെ…

Read More