
‘അന്നത്തെ ഡബ്ലുസിസി ലളിത ചേച്ചിയായിരുന്നു, പരാതികളില്ലാതെ വർഷങ്ങളോളം അഭിനയിച്ച് ജീവിച്ച് കടന്നുപോയ ആളാണ്’; ലാൽ ജോസ്
കെപിഎസി ലളിതയുടെ വേർപാട് മലയാളികളെ എല്ലാം ഇന്നും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ ചലച്ചിത്രലോകത്ത് നിലനിന്ന താരം 600ലേറെ സിനിമയിലാണ് അഭിനയിച്ചത്. നാടകത്തിലൂടെ സിനിമയിലെത്തിയ കെപിഎസി ലളിതയുടെ ആദ്യ സിനിമ 22ആം വയസിലായിരുന്നു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌ക്കാരത്തിൽ ആയിരുന്നു ഇത്. പിന്നീട് അങ്ങോട്ട് ഒട്ടനവധി സിനിമകളിൽ ഭാഗമായി. ഇപ്പോഴിതാ സംവിധായകനും നടനുമെല്ലാമായ ലാൽ ജോസ് കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള ഓർമകൾ പങ്കിട്ട് എത്തിയിരിക്കുകയാണ്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ…