
ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യം, പാർട്ടി എപ്പോഴും എഡിഎമ്മിന്റെ കുടുംബത്തിന് ഒപ്പം; കെപി ഉദയഭാനു
നവീൻബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പിപി ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതികരണം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ് എഡിഎമ്മിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ദിവ്യ, ഇന്നലെ പൊലീസുമായുണ്ടാക്കിയ ധാരണപ്രകാരം കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്….