
ബൈക്കിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം,കാർ യാത്രക്കാരിക്ക് മർദനം; എസ് ഐ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐക്കെതിരെ കേസ്.നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബത്തെ മർദ്ദിക്കുകയുമായിരുന്നു. വിനോദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. കോഴിക്കോട് നടക്കാവ് എസ്ഐയും സഹോദരനും യുവതിയെ ക്രൂരമായി മർദ്ദിച്ചതായിട്ടാണ് യുവതി പരാതി നൽകിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് കൊളത്തൂർ…