ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചുവീഴ്ത്തി; കാറില്‍ കഞ്ചാവ്

കോഴിക്കോട് പുനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചുവീഴ്ത്തി. രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു അപകടം. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും. കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് ബാലുശേരി പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

Read More