‘കോഴിക്കോട് സിപിഐഎമ്മിൽ നടക്കുന്നത് മാഫിയകൾ തമ്മിലുള്ള തർക്കം’ ; പിഎസ്‌സി അംഗത്വം തൂക്കി വിൽക്കുന്നു, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ

മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മാഫിയാ പ്രവര്‍ത്തനം പടര്‍ന്ന് പന്തലിക്കുകയാണെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡന്‍റ് കെ പ്രവീണ്‍കുമാര്‍. കോഴിക്കോട്ടെ സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നത്. അതിന്‍റെ ഭാഗമായാണ് കോഴ വിവരം പുറത്ത് വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പ്രവീണ്‍കുമാര്‍…

Read More

ഒടുവിൽ റസാഖിന്റെ വീട്ടിൽ വെളിച്ചമെത്തി ; വൈദ്യുതി പുന:സ്ഥാപിച്ച് കെഎസ്ഇബി

കോഴിക്കോട് തിരുവമ്പാടിയിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിന്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്. മകൻ കെഎസ്ഇബി ഓഫീസിൽ അതിക്രമം കാണിച്ചതാണ് റസാഖിന്റെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത്. അതേസമയം, കെഎസ്ഇബി തിരുവമ്പാടി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് കെഎസ്ഇബിയിലെ യൂണിയനുകൾ. നാളെ തിരുവമ്പാടിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടെ അജ്മലിന്റെ മാതാവിന്റെ പരാതിയിൽ കെഎസ്ഇബി ജീവനകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈൻമാൻ പ്രശാന്ത്, അനന്ദു…

Read More

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി; ജീവനക്കാരുടെ അഭാവമെന്ന് സൂചന

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.

Read More

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ‌ചികിത്സയിലുള്ളത് പതിന്നാലുകാരന്‍

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. മാത്രമല്ല കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. മൂന്നുകുട്ടികള്‍ക്കാണ് രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍…

Read More

സൈബർ തട്ടിപ്പുകൾ കൂടുന്നു: കോഴിക്കോട്ട് നഗരത്തിൽ മാത്രം നഷ്ടം 28.71 കോടി

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കോഴിക്കോട് നഗരത്തിൽ മാത്രം സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ടത് 28.71 കോടി രൂപയാണ്. ഇതിൽ 4.33 കോടി രൂപ മാത്രമാണ് മരവിപ്പിക്കാൻ സാധിച്ചത്. നിക്ഷേപങ്ങളിലും ഓൺലൈൻ ട്രേഡിങ്ങിലും നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട കേസുകൾ അടുത്തിടെ കൂടിയിട്ടുണ്ട്. കഴിഞ്ഞവർഷം ആകെ ഒൻപത് കേസുകൾ ഉണ്ടായിരുന്നത്, ഈവർഷം ആറുമാസംകൊണ്ട് 27 കേസുകളായി. വിവിധതരം സൈബർ തട്ടിപ്പുകൾക്ക് കഴിഞ്ഞവർഷം 110 കേസുകൾ രജിസ്റ്റർചെയ്തതിൽ ഈവർഷം ആറുമാസംകൊണ്ട് 61 കേസുകൾ രജിസ്റ്റർ ചെയ്തു. ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത്…

Read More

വീണ്ടും സർവീസ് മുടക്കി എയർഇന്ത്യാ എക്സ്പ്രസ് ; ഇന്ന് റദ്ദാക്കിയത് അബുദാബി-കോഴിക്കോട് വിമാനം

വീണ്ടും സർവീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച പുലർച്ചെ 1.40ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ്​ റദ്ദാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്​.

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് 14 വയസ്സുകാരൻ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തില്‍ കുളിച്ച ശേഷമായിരുന്നു കുട്ടിയില്‍ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്ബോള്‍ ഉണ്ടാകുന്ന…

Read More

അമീബിക് മസ്തിഷ്കജ്വരം; വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ കേന്ദ്രത്തിന് കത്ത് നൽകി

അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി രം​ഗത്ത്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു. വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക് കത്തയച്ചത്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. കൂടാതെ…

Read More

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് 12 വയസുകാരന് രോഗം, ആരോഗ്യ നില ഗുരുതരം

കോഴിക്കോട് സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച് കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂർ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്. അതീവ ജാഗ്രതയോടെ സാഹചര്യത്തെ ആരോഗ്യ വകുപ്പ് കാണുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട്…

Read More

13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണയാണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. തലവേദനയും ഛർദിയും കാരണമാണ് കൂട്ടി ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. പിന്നീട് ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര…

Read More