
മുളകുപൊടിവിതറി ബന്ദിയാക്കി പണംതട്ടിയ കേസ്; പ്രതി പരാതിക്കാരൻ തന്നെയെന്ന് പൊലീസ്, സുഹൃത്തും കസ്റ്റഡിയിൽ
കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തുക്കളും കസ്റ്റഡിയിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ് കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ, യാസിർ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. യാസിറിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു. പരാതിക്കാരന്റെ സുഹൃത്ത് ആണ് യാസിർ. കവർച്ച സുഹൈലിന്റെ കൂടി അറിവോടെ നടത്തിയ നാടകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പയ്യോളി സ്വദേശി സുഹൈൽ വൺ ഇന്ത്യ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ…