
എൻഐടി ക്വാർട്ടേഴ്‌സ് അപകടം; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്
കോഴിക്കോട് എൻഐടി ക്വാർട്ടേഴ്‌സിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടർന്ന് ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാരാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ജീവനൊടുക്കും മുൻപ് ഭാര്യയെയും…