
കോഴിക്കോട് ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു
താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടൻ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ െകാണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച, ഹോസ്റ്റലിൽനിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. തിരിച്ച് ഹോസ്റ്റലിൽ എത്താത്തിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ്…