കോഴിക്കോട് ന്യൂ ഇയർ ആഘോഷ പരിപാടികൾ നടക്കും ; കോഴിക്കോട് കോർപറേഷൻ്റെ സ്റ്റോപ് മെമ്മോയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നിഷേധിച്ച കാലിക്കറ്റ് ട്രേഡ് സെൻ്ററിലെ ന്യൂ ഇയര്‍ ആഘോഷ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ട്. കോര്‍പറേഷൻ്റെ സ്റ്റോപ്പ് മെമ്മോ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് പരിപാടി നടത്താനുള്ള സംഘാടകരുടെ തീരുമാനം. തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ട്രേഡ് സെൻ്ററിൻ്റെ കെട്ടിട നിര്‍മാണം അനധികൃതം എന്നുമുള്ള വിലയിരുത്തന്റെ അടിസ്ഥാനത്തിലുമാണ് പരിപാടിക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പരിപാടി നടത്താനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രേഡ് സെൻ്ററിന് കഴിഞ്ഞില്ലെന്നും കോര്‍പറേഷന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയിലുണ്ട്….

Read More

കോഴിക്കോട് നഗരസഭയിലെ സംഘർഷം; എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു

പിഎൻബി ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ കൗൺസിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 25 എൽഡിഎഫ് പ്രവർത്തകർക്കും 12 യുഡിഎഫ് പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പി എൻ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു  കോർപ്പറേഷനിൽ സംഘർഷമുണ്ടായത്.  സംഭവത്തിൽ  കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ കോർപ്പറേഷനു മുന്നിൽ നിൽപ്പു സമരം നടത്തി. ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കർശന നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധമടക്കം…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നാല് യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒക്ടോബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. …………………………… എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എം.എല്‍.എ.ക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. …………………………… ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. …………………………… വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. എൻഐഎയ്ക്ക് കേരളത്തിൽ ബ്രാഞ്ച് ഉള്ളതിനാൽ വിവരശേഖരണം നടത്താറുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ എൻഐഎ അന്വേഷിക്കാറില്ല. കേരള പൊലീസുമായി യോഗം ചേർന്നിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. …………………………… വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നോക്കാൻ സർക്കാരിന്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. ……………………….. വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക…

Read More