കോഴിക്കോട് നഗരത്തിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് ആണ് അപകടം നടന്നത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം സുഗമമാക്കാൻ…

Read More

കോഴിക്കോട്ട് നഗരത്തിൽ ഇറങ്ങി ഗവർണർ; കുട്ടികളെ ചേർത്തുപിടിച്ച് മുന്നോട്ട്, നാടകീയ രംഗങ്ങൾ

പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. റോഡിലിറങ്ങി ഗവർണർ ജനങ്ങളുമായി സംവദിച്ചു, സെൽഫിയെടുത്തു. കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചു. പിന്നാലെ കോഴിക്കോട് മിഠായിത്തെരുവിൽ എത്തിയ ഗവർണർ ജനങ്ങൾ തനിക്ക് സുരക്ഷ ഒരുക്കുമെന്നും പറഞ്ഞു. ഗവർണർ നിഷേധിച്ചെങ്കിലും വൻ സുരക്ഷയാണ്  പൊലീസ് ഒരുക്കിയിരിക്കുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹമാണ് ഗവർണർക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.  മിഠായിത്തെരുവിലെ ഹൽവ…

Read More