കോഴിക്കോട് നഗരത്തിൽ പിടിച്ചെടുത്തത് 51.9 കിലോ കഞ്ചാവ്; 2 പേർ അറസ്റ്റിൽ

കോഴിക്കോട് വൻ ലഹരി വേട്ട. നഗരം കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായി ബെംഗളൂരുവിൽനിന്ന് കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ(36) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻതോതിലുള്ള ലഹരി വിൽപന ലക്ഷ്യമിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാർക്കിംഗ് ഏരിയയിൽ…

Read More

ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാർ, ഇപി പങ്കെടുക്കില്ല, അതൃപ്തി പ്രകടമാക്കി ഗോവിന്ദൻ

ഏകീകൃത സിവിൽ കോഡിനെതിരായി സിപിഐഎം സെമിനാറിൽ പങ്കെടുക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരത്ത്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി.തിരുവനന്തപുരത്ത് എത്തിയത് .പാർട്ടിയും ഇപിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ. എംവിഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇപി അത്ര നല്ല രസത്തിലല്ല.ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇപി വിട്ടുനില്‍ക്കുന്നുണ്ട്. എന്നാൽ ഇ.പി പങ്കെടുക്കാത്തതിനെതിരെ പരസ്യ പ്രതികരണവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ഗോവിന്ദൻ രംഗത്തെത്തി….

Read More

അയൽവാസിയുടെ വീടിന്റെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി സ്വദേശി സുബിയുടെ ഭാര്യയുമായ അശ്വതിയെ രാവിലെ മുതൽ കാണാതായിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഭർതൃവീടിന് സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ അധ്യാപകൻ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സാങ്കേതിക സർവകലാശാല താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്‍റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ………………………….. സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More