കോവളത്ത് വിദേശ വനിതയെ കൊന്ന കേസ്; രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച

ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളും കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. നാലര വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ബലാൽസംഗം, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. 2018 മാർച്ച് 14ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ…

Read More