
സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. അഞ്ച് ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം നിലവിൽ നൽകിയിരിക്കുന്നത്. ഇന്നും നാളെയും തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ഉയരാനാണ് സാധ്യത. അതുപോലെ കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യത്തും സംസ്ഥാനത്തും കഴിഞ്ഞദിവസം റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ…