കോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന്‍ (26) ആണ് മരിച്ചത്. ഇന്ന്bus-and-bike-accident-death-kottayam ഉച്ചയ്ക്ക് ഒന്നരയോടെ കെ.കെ. റോഡില്‍ വടവാതൂര്‍ മാധവന്‍പടിക്ക് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുന്‍ഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വന്‍…

Read More

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് കോടതിയിൽ നേരിട്ട് ഹാജരായി

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ സിഐടിയു നേതാവ് അജയൻ ഹൈക്കോടതിയിൽ ഹാജരായി. ക്രിമിനൽ കേസ് ഉള്ളതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടർന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവിൽ നിന്നും മർദ്ദനമേറ്റത്. രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാർപ്പിൽ…

Read More

ഉമ്മൻ ചാണ്ടിയെ കാണാൻ കോട്ടയത്ത് ജനസാഗരം; മമ്മൂട്ടിയും , സുരേഷ് ഗോപിയും , ദിലീപും തിരുനക്കരയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. നടന്‍ രമേഷ് പിഷാരടിയും തിരുനക്കരയിലെത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട്. 

Read More

കോട്ടയം തിരുനക്കര മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാർ; കനത്ത നിയന്ത്രണം

കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന് ക്യു ഏർപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു.  പുതുപ്പള്ളിയിൽ  20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ അറിയാം.  1. തെങ്ങണയിൽ  നിന്നും കോട്ടയം ഭാഗത്തേക്കുള്ള…

Read More

പുതുപ്പള്ളി ഹൗസിൽ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര; തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും രാവിലെ 7.15 ഓടെയാണ് വിലാപയാത്ര തുടങ്ങിയത്. മഴയെ അവഗണിച്ചു നൂറ് കണക്കിന് ആളുകളാണ്ത ങ്ങളുടെ പ്രിയ നേതാവിനെ ഒന്ന് അവസാനമായി കാണുവാൻ എത്തിയത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് ജന്മ നാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്ര ഒരുക്കിയിരിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാക്കൾ എല്ലാം യാത്രയിൽ അനുഗമിക്കുന്നുണ്ട്. “വീരാ, ധീരാ, ഉമ്മൻ ചാണ്ടി, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു…

Read More

കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽ കുരുങ്ങി; ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽക്കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുരളിയെ റോഡിലൂടെ വലിച്ചിഴച്ച് ലോറി 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ഇതേത്തുടർന്ന് റോഡിലുരഞ്ഞ് ഒരുകാൽ അറ്റുപോയി. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയിൽനിന്ന് അലക്ഷ്യമായി ഒരു കയർ തൂങ്ങിക്കിടന്നിരുന്നു. ഈ കയർ ദേഹത്ത് കുരുങ്ങിയാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. ലോറിയും ജീവനക്കാരെയും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്ക് നേരെയുണ്ടായ അക്രമം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹൈക്കോടതിയുടെ മുന്നിൽ ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാർ അപ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണം നിലനിൽക്കെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ബസ് ഉടമയ്ക്ക് നേരെ അക്രമം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിലും ലേബർ ഓഫിസറിന് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഈ രീതിയിലാണ് പെരുമാറുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി….

Read More

കോട്ടയത്ത് 48കാരിയെ അടിച്ചു കൊന്നു; ഒപ്പം താമസിച്ചിരുന്നയാൾ പിടിയിൽ

കോട്ടയം പാലാ തലപ്പാലം അമ്പാറയിൽ സ്ത്രീയെ അടിച്ചുകൊന്നു. 48കാരിയായ ഭാർഗവിയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരക്കൽ ബിജുമോൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടു വർഷമായി ബിജുവും ഭാർഗവിയും ബിജുവിന്റെ വീട്ടിൽ ഒന്നിച്ചാണ് താമസം. ബന്ധുക്കളായ ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം. ഇന്നലെ ബന്ധുവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കൊലക്ക് ശേഷം ബിജു പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ബിജുവിനെ ഇന്ന് കോടതിയിൽ…

Read More

ഫെയ്‌സ്ബുക്കിൽ ചിത്രങ്ങളിട്ട് അധിക്ഷേപം: യുവതി ആത്മഹത്യ ചെയ്തു, സുഹൃത്തിനെതിരെ കേസ്

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. ഇയാളുമായുള്ള സൗഹൃദം ആതിര സമീപ കാലത്ത് ഉപേക്ഷിച്ചിരുന്നു. യുവതിക്ക് വിവാഹ ആലോചകൾ വരുന്നതറിഞ്ഞ അരുൺ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപങ്ങൾ നടത്തിയിരുന്നു. യുവതിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ യുവതി കടുത്തുരുത്തി പൊലീസിൽ പരാതി നൽകി….

Read More

6 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി. സാധാരണയെക്കാൾ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. അതുപോലെ കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. 

Read More