സൈബർ ആക്രമണം: പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു

സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴിയെടുത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രവും സമ്പാദ്യവുമടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സൈബർ ആക്രമണമുണ്ടായത്. ഇടത് പ്രവർത്തകനും സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് അച്ചു പരാതി നൽകിയത്. അതിനു പിന്നാലെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. പരാതിയെ തുടർന്ന് നന്ദകുമാർ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ സാമ്പത്തിക ക്രമക്കേടുമായി…

Read More

മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; യുവാവ് കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസും വിശദീകരിക്കുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തിൽ കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ യാത്രമധ്യേ മരിക്കുകയായിരുന്നു. അനന്തു…

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിയായ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ജില്ലാ സപ്ലൈ ഓഫീസർക്കാണ് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് കഴിഞ്ഞ ദിവസം മുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങൾ ആദ്യ ദിവസം കിറ്റിൽ ഉണ്ടായിരുന്നില്ല. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം…

Read More

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഹെഡ്മാസ്റ്റർക്കും എ ഇ ഒ യ്ക്കും സസ്പെൻഷൻ;അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ ഇ ഒ യെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻ ഐ എൽ പി എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എ ഇ ഒ മോഹൻദാസ് എം കെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ…

Read More

കെഎൻഡി നമ്പൂതിരി അന്തരിച്ചു

ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ള ആചാര്യൻ പനച്ചിക്കാട് കിഴുപ്പുറത്തില്ലത്ത് കെ എൻ ദാമോദരൻ നമ്പൂതിരി നിര്യാതനായി. 83 വയസ്സായിരുന്നു.പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഊരാൺമകുടുംബ അംഗമാണ്.അദ്ധ്യാപകനും,കവിയും,പ്രഭാഷകനുമായിരുന്നു.സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.ഏറ്റുമാനൂർ കുഴിയടി ഇല്ലത്ത് ശ്രീദേവിയാണ് ഭാര്യ.ശ്യാമ, ശ്രീജിത്ത് എന്നിവർ മക്കളാണ്

Read More

അധ്യാപികയിൽ നിന്നും കൈക്കൂലി;ഹെഡ്മാസ്റ്റർ അറസ്റ്റിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു.കോട്ടയം സിഎൻഐ എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.കൈക്കൂലി ആവശ്യപ്പെട്ടന്ന പരാതിയെ തുടർന്നാണ് രാവിലെ ഒമ്പത് മണിയോടെ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്.എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്. സ്ഥിര നിയമനം തരപ്പെടുത്താം എന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ മത്സര രംഗത്ത് ഏഴ് പേർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി.റെക്കാർഡുകൾക്ക് വേണ്ടി സ്വതന്ത്രനായി മൽസരിക്കുന്ന പദ്മരാജന്റെയും, എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാൽ പുതുപ്പള്ളിയിൽ അന്തിമ ചിത്രമായെന്ന് പറയാനാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി…

Read More

മദ്യലഹരിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സംഭവം കോട്ടയം നഗരമധ്യത്തിൽ

കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ നടുറോഡിൽ അർധരാത്രി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.രാത്രി 12.30ന് ബസേലിയോസ് കോളേജിന് സമീപത്ത് വച്ചാണ് ആണു സംഭവം. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു എന്ന സ്ത്രീക്കാണ് വെട്ടേറ്റത്.കൂടെ താമസിച്ചിരുന്ന കട്ടപ്പന സ്വദേശി ചുണ്ടലി ബാബുവെന്ന ആളാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. . മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ്…

Read More

കോട്ടയം കുറിച്ചിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം; തെളിവ് നശിപ്പിക്കാൻ സി സി ടിവി യുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷ്ടിച്ചു

കോട്ടയം കുറിച്ചി മന്ദിരം കവലയിയിലുള്ള സുധാ ഫൈനാൻസിയേഴ്സിലാണ് മോഷണം നടന്നത്. ഒന്നേ കാൽ കോടി രൂപയുടെ സ്വർണവും, പണവും കവർന്നിട്ടുണ്ട്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ പണവും സ്വർണവും അപഹരിച്ചത്. സംഭവത്തിൽ വൻ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിസ്ഥാപനത്തിൽ പണയം വച്ച സ്വർണമാണ് നഷ്ടപ്പെട്ടത് . ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പോലീസിന് നൽകിയ മൊഴി. എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായും സ്ഥാപന ഉടമ മൊഴി നൽകിയിട്ടുണ്ട്….

Read More