‘ജസ്ന മതപരിവർത്തനം നടത്തിയതിന് തെളിവില്ല’; സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസിൽ കേരളത്തിലേയും പുറത്തേയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂർണമായും തള്ളുന്നതാണ് സി.ബി.ഐ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ജസ്‌നയുണ്ടെന്ന തരത്തിൽ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും പരിശോധനകൾ നടത്തി. എന്നാൽ ഇവിടങ്ങളിലൊന്നും തന്നെ ജസ്‌നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തിൽ…

Read More

കോട്ടയത്ത് നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; അന്വഷണം തുടങ്ങി

കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി.കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി…

Read More

കോട്ടയത്തുനിന്ന്‌ കാണാതായ 13-കാരനെ കണ്ടെത്തി

കോട്ടയം വൈക്കത്ത് കാണാതായ 13-കാരനെ കണ്ടെത്തി. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകൻ അഥിനാനെയാണ് ശനിയാഴ്ച വെെകീട്ട് കാണാതായത്. കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ശനിയാഴ്ച. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ കേക്ക് നല്‍കാൻ പോയ കുട്ടിയെ കാണാതായതോടെ അമ്മ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് രാത്രി എട്ട് മണിക്ക് ശേഷം കുട്ടിയെ…

Read More

വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെടുത്ത ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ

കോട്ടയം വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നൽകിയശേഷം ഇവരുടെ സ്വർണമാല മോഷ്ടിച്ചെടുത്ത ദമ്പതിമാരടക്കം മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മരട് ആനക്കാട്ടിൽ വീട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), എറണാകുളം പെരുമ്പടപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം വീട്ടിൽ അർജുൻ (22) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടുപവന്റെ മാലയാണ് ഇവർ മോഷ്ടിച്ചത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു. ഈ വകയിൽ കൂലി…

Read More

മണിമലയിൽ ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം മണിമലയിൽ മധ്യവയസ്‌കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടശ്ശേരിക്കര പരുത്തിക്കാവ് മതുരംകോട്ട് വീട്ടിൽ എം.ഒ. വിനീത്കുമാർ (കണ്ണൻ -27), വടശ്ശേരിക്കര പരുത്തിക്കാവ് കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.പി. ബിജോയി (38) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നവംബർ 30ന് മണിമല പഴയിടം സ്വദേശിയായ മധ്യവയസ്‌കനും ഭാര്യയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലക്കത്താനം-പാമ്പേപ്പടി റോഡിൽ വാഹനം തടഞ്ഞ സംഘം വടിവാൾകൊണ്ട്…

Read More

ഭാര്യക്ക് നേരെ ആസിഡ് ആക്രമണം, ജാമ്യത്തിലിറങ്ങി ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു; യുവാവ് അറസ്റ്റിൽ

കോട്ടയം മാടപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്. ഭാര്യ അറയ്ക്കൽ വീട്ടിൽ ഷിജിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം. ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇവിടെ വെച്ച് വാക്കുതർക്കമുണ്ടാവുകയും തർക്കം മൂത്ത് ഷിജി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് സനീഷ് കഴുത്തിൽ കുരുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ…

Read More

‘സദസിൽ നിന്ന് ഇറങ്ങി പോകരുത്, അവിടെ ഇരിക്കൂ’ പ്രവർത്തകരോട് ശാസനയുടെ സ്വരം മാറ്റി കെ സുധാകരൻ

കോൺ​ഗ്രസ് പരിപാടിക്കിടെ ഇറങ്ങിപ്പോവുന്ന പ്രവർത്തകരോട് കുറച്ചു നേരമെങ്കിലും സദസ്സിലിരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോട്ടയത്തെ പ്രവർത്തക കൺവൻഷനിലാണ് സുധാകരന്റെ പരാമർശം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സുധാകരൻ പ്രവർത്തകരോട് അഭ്യർത്ഥിക്കുകയായിരുന്നു. നേരത്തെ, സുധാകരൻ പ്രവർത്തകരെ ശാസിച്ചത് വാർത്തയായിരുന്നു. കോട്ടയത്തെ പരിപാടിയിലാണ് സുധാകരന്റെ പരാമർശങ്ങളുണ്ടായത്. ഞങ്ങൾ ഇത്രയും ദൂരത്തുനിന്ന് വന്നതല്ലേ, ഞങ്ങൾ ഇവിടെ ഇരിക്കുന്നതെങ്കിലും കണക്കാക്കി നിങ്ങൾ ഇവിടെ ഇരിക്കണമെന്ന് സുധാകരൻ പറഞ്ഞു. മൂന്നുമണിക്കൂർ പോലും നിങ്ങൾക്ക് കാത്തിരിക്കാൻ…

Read More

കോടാലി കൊണ്ട് തലക്ക് അടിച്ചു, മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയില്‍

കോട്ടയം മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന്‍ അനുദേവന്‍ (45) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മാതാവ് സാവിത്രിയെ (68) മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 20നാണ് സംഭവം. അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനുദേവന്‍…

Read More

പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു; മൂന്നു മരണം

പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.  അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ ആണ് സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. 13ഉം പത്തും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് പിതാവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഇളയ പെൺകുട്ടിയായ ഏഴു വയസുകാരിയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. മൂന്ന് പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളേജ്…

Read More