കോട്ടയം പെരുന്നയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം മറിഞ്ഞ് വീണു ; യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയം പെരുന്നയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കാർ പൂർണമായും തകർന്നു. മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയയുടെ കാറിനു മുകളിലേക്കാണ് മരം വീണത്. യാത്രക്കാരൻ വാഹനം പാർക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം. രണ്ടു മണിയോടെയാണ് അപകടം. ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗത തടസം നേരിട്ടു. മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുകയാണ്. കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിൽ മരം കടപുഴകി…

Read More

കോട്ടയത്ത് നിന്ന് കാണാതായ എസ്‌ഐ തിരിച്ചെത്തി; മാനസിക സമ്മർദത്തെത്തുടർന്നാണ് മാറിനിന്നതെന്ന് മൊഴി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്‌ഐ മടങ്ങിയെത്തി. മാനസിക സമ്മർദത്തെത്തുടർന്നാണ് മാറിനിന്നതെന്ന് ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗ്രേഡ് എസ്ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) രണ്ടുദിവസമായി കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനിൽ തിരിച്ചെത്തി. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാജേഷ് രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി അവധി…

Read More

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതി അറസ്റ്റിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷാണ് അറസ്റ്റിലായത്. മണർകാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 25ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിരുന്നു. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു. വലത് കൈയിലും നെഞ്ചത്തും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു….

Read More

കോട്ടയം ജില്ലയിൽ ശക്തമായ മഴ ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു. അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30…

Read More

കനത്ത മഴ ; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി. അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയാണ് കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന്…

Read More

കേരളത്തിൽ ദുരിതപ്പെയ്ത്ത് തുടരുന്നു ; കോട്ടയം എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് , വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് തകർത്ത് പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങൾ. കോട്ടയം നട്ടാശേരിയിൽ വീടിനു മുകളിലേക്ക് മരം വീണ് മേൽക്കുര തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലാ സിവിൽ സ്റ്റേഷന് സമീപത്തെ അങ്കണവാടിയിൽ വെള്ളം കയറി. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ​​​​ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അടുത്ത മൂന്നു മുതൽ നാലു ദിവസത്തിനകം കേരളത്തിൽ കാലാവർഷം എത്തിയേക്കും. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത 7…

Read More

കനത്തമഴ; കോട്ടയത്ത് ഉരുൾപൊട്ടൽ, 7 വീടുകൾ തകർന്നു: ആളപായമില്ല

കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട…

Read More

കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വയോധികന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്‍റഫിക് വിദഗ്ധരും പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സമീപവാസിയായ വീട്ടമ്മ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം അവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരു വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹവശിഷ്ടങ്ങൾ ഇയാളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ സയന്‍റഫിക് വിദഗ്ധരുടെ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്ത്…

Read More

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആക്രമണം ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാർ പുതിയങ്കം വീട്ടിൽ എസ്.അജീഷ് (42)ആണ് ഭാര്യയുടെ ബന്ധുവായ രഞ്ജിത്തിനെ വെട്ടി കൊലപ്പെടുക്കിയത്. ആക്രമണത്തിൽ സുഹൃത്തായ യുവാവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി അജീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വടവാതൂരിൽ താമസക്കാരനായ ചെങ്ങളം സ്വദേശി രഞ്ജിത്ത് എന്ന നാല്പതുകാരനെയാണ് യുവാവ് സംശയരോഗം മൂലം പതിയിരുന്ന് ആക്രമിച്ചത്. രഞ്ജിത്തിന്റെ…

Read More