വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ………………………………………. ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ…

Read More

ഉപദേശം മാധ്യമങ്ങളിലൂടെയല്ല വേണ്ടത്; കെ മുരളീധരനെതിരെ നാട്ടകം സുരേഷ്

കെ.മുരളീധരനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. താൻ പരാതി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞെന്ന് വിമശനം ഉന്നയിച്ച മുരളീധരൻ എന്തിനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ പറഞ്ഞതെന്ന് സുരേഷ് ചോദിച്ചു. തനിക്ക് വീഴ്ചയുണ്ടെങ്കിൽ അക്കാര്യം പാർട്ടി വേദിയിലായിരുന്നില്ലേ മുരളി പറയേണ്ടിയിരുന്നതെന്നും നാട്ടകം സുരേഷ് ചോദിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെ ജില്ലയിൽ പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ പരാതി നൽകുമെന്നും നാട്ടകം സുരേഷ് ആവർത്തിച്ചു. ആർക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. സംഘടന കീഴ്വഴക്കങ്ങളിൽ നേതൃത്വം വ്യക്തത…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ……………………………….. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ……………………………….. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍….

Read More

‘എൻറെ മനസ് തുറന്ന പുസ്തകം, ഒന്നും ഒളിക്കാനില്ല’; കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് തരൂർ

കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിൻറെ വാദം ശശി തരൂർ, ഡിസിസി പ്രസിഡന്റ് പ്രസിൻഡന്റിനെ തന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നുവെന്നും പ്രതികരിച്ചു. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. എൻറെ മനസ് തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പരിപാടിയിൽ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. വരേണ്ടത്തവർ വരേണ്ടത്തവർ വരണ്ടെന്നും അവർക്ക് വേണമെങ്കിൽ…

Read More

ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്.  ഒക്ടോബ‍ര്‍ 14 നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More