ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല, അബീക്ക ആഗ്രഹിച്ചിടത്താണ് മകൻ നിൽക്കുന്നത്; കോട്ടയം നസീർ

സിനിമയിൽ ഇപ്പോഴാണ് നല്ല നല്ല വേഷങ്ങൾ കിട്ടുന്നതെന്ന് പറയുകയാണ് നടൻ കോട്ടയം നസീർ. സിനിമയിൽ എത്തപ്പെടുന്നതും, നിലനിൽക്കുന്നതും എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് അനുഭവത്തിൽ നിന്നറിയാം. അതൊന്നും ഇല്ലാതെ എളുപ്പത്തിൽ കിട്ടുമ്പോൾ ആണ് സിനിമയുടെ വില മനസ്സിലാക്കാൻ കഴിയാതെ പോകുന്നതെന്ന് പറയുകയാണ് താരം. അതേ സമയം മിമിക്രി ലോകത്ത് തനിക്കേറ്റവും കടപ്പാടുള്ളത് അബിയുമായിട്ടാണെന്നും താരം കൂട്ടിച്ചേർത്തു. മൂവി വേൾഡ് ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു കോട്ടയം നസീർ. മിമിക്രിയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കടപ്പാട് ഒരുപാട് ആളുകളോട് പറയാനുണ്ട്. മിമിക്രി…

Read More