
ശ്രദ്ധ സതീഷിന്റെ ആത്മഹത്യ; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പോലീസ് നിർദ്ദേശം
രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പോലീസ് നിർദ്ദേശം നൽകിയത്. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ് പ്രകാരമാണിത്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇടക്കാല ഉത്തരവിൽ ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റിന്റെ ഹർജിയിലാണ് ഹൈക്കോടതി ഈ നടപടി. പ്രത്യേക ദൂതൻ മുഖേന ഹർജിയിൽ എതിർ…