ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; കൊട്ടാരക്കരയിൽ രോഗിയും ഭാര്യയും മരിച്ചു: 7 പേര്‍ക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ്…

Read More

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അ‍ച്ഛന്റെ ഒപ്പമായിരുന്നു താമസം. ഇയാൾ സ്ഥിരം മദ്യപാനിയാണ്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു പറയുകയായിരുന്നു. പിന്നാലെ കൊട്ടാരക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. വെറ്റേട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തോർത്ത് വരിഞ്ഞ് മുറുക്കിയിരുന്നു….

Read More

മുളകുപൊടി വിതറി പൂജാരിയെ ആക്രമിച്ചതായി പരാതി ; സംഭവം കൊല്ലം കൊട്ടാരക്കരയിൽ

പൂജാരിയെ മുളകുപൊടി ആക്രമിച്ചതായി പരാതി. അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയാണ് ആക്രമണത്തിനിരയായത്. കൊട്ടാരക്കര സദാനന്ദപുരത്താണ് സംഭവം. രാത്രി കണ്ണിൽ മുളകുപൊടി വിതറി ഒരാൾ മർദിച്ചെന്ന് സ്വാമി പറഞ്ഞു. മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട് സ്വാമിമാരുമായി തർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. രാത്രി 11 മണിയോടെ ഭഗവദ്ഗീത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പുറത്തുനിന്ന് കതകില്‍ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടു. മെയിന്‍ സ്വിറ്റ് ഓഫാക്കുകയും ചെയ്തു. മുറിയുടെ അകത്തുകയറിയ ഒരാള്‍ മുളകുപൊടി വിതറി ആക്രമണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു ശരീരമാസകലം…

Read More

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻറെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി…

Read More

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞ് അപകടം; ഗതാഗത നിയന്ത്രണം

കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്കാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻറെ സൈഡിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ധനചോർച്ചയില്ലെന്നാണ് വിവരം. ലോറി ഉയർത്താൻ ശ്രമം തുടരുകയാണ്. ടാങ്കർ ലോറി മറിഞ്ഞതോടെ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഇവിടുത്തെ വൈദ്യുതി…

Read More

ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണമില്ലെന്നും കേസിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. കുറ്റപത്രവും കേസിന്‍റെ നാൾവഴിയും പരിശോധിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം കാണുന്നില്ല. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ചപറ്റിയതായും കാണുന്നില്ല. മറ്റേതെന്തിലും തരത്തിൽ പ്രതിക്ക് ഗൂഢാലോചനയോ മറ്റ് ഉദ്ദേശങ്ങളോ ഇല്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും…

Read More

വ്യാജ നിയമന ഉത്തരവ് ഹാജരാക്കിയ കേസ്; യുവതിക്ക് ഉപാധികളോടെ ജാമ്യം

കേരള പി എസ്‌ സിയുടെ വ്യാജ അഡ്വവൈസ് മെമ്മോയും നിയമന ഉത്തരവും ഉള്‍പ്പെടെ ഉപയോഗിച്ച് ജോലി നേടാന്‍ ശ്രമിച്ച കേസില്‍ വാളത്തുംഗല്‍ സ്വദേശി ആര്‍. രാഖിക്ക് ജാമ്യം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നാളെ തുറന്ന കോടതിയില്‍ യുവതി ഹാജരാകാനും മജിസ്ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരള പി എസ്‌ സിയുടെ വ്യാജ അഡൈ്വസ് മെമ്മോയും നിയമന ഉത്തരവുമുള്‍പ്പെടെ ഹാജരാക്കി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലെത്തി ജോലിയില്‍ പ്രവേശിക്കാന്‍ രാഖി ശ്രമിച്ചത്. ഇവരുടെ…

Read More

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അപകടം ; 3 പേർക്ക് പരുക്ക്

ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനത്തിന്, അകമ്പടി വന്ന പൊലീസ് വാഹനം കൊല്ലം കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. പൊലീസ് വാഹനമിടിച്ചതിനെ തുടർന്ന് അപകടത്തിൽ പെട്ട ആംബുലൻസ് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം. കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി പോകുന്ന ആംബുലൻസിലാണ് പൊലീസ് വാഹനം വന്നിടിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവറിനും…

Read More

കണ്ണ് നിറഞ്ഞ്, കൂട്ടുകാരും അധ്യാപകരും; വന്ദനയുടെ മൃതശരീരം പൊതുദർശനത്തിന്, സംസ്‌കാരം നാളെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനം തുടരുകയാണ്. വൻജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നിട്ടുള്ളത്. അസീസിയ മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്. ഹൗസ് സർജൻസിയുടെ ഭാ?ഗമായി ഒരു മാസത്തെ പോസ്റ്റിം?ഗിനാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയത്. ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ വന്ദനക്ക് അന്തിമോപചാരം…

Read More

ഡോ. വന്ദനയുടെ കൊലപാതകം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.  ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും…

Read More