
കോതമംഗലം സെന്റ് ജോൺസ് പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം; പ്രതിഷേധവുമായി യാക്കോബായ വിഭാഗം
എറണാകുളം കോതമംഗലം പുളിന്താനം സെന്റ് ജോൺസ് യാക്കോബായ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്ത് കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം പള്ളി ഏറ്റെടുക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസുമിടപെട്ട് ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ വൈദികർ മടങ്ങി. പുളിന്താനം സെന്റ് ജോൺസ് യാക്കോബായ പള്ളി 1934ലെ ഭരണഘടന പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന മൂവാറ്റുപുഴ സബ് കോടതി വിധി നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീൽ…