എൽദോസിന് നാടിൻ്റെ യാത്രാ മൊഴി ;എറണാകുളം കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ മൃതദേഹം സംസ്കരിച്ചു

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിന് നാടിൻ്റെ യാത്രാമൊഴി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ക്‌ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറ് കണക്കിനാളുകളാണ് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചത്. പിന്നീട് പള്ളി സെമിത്തേരിയിൽ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന ഈ 45 കാരൻ ക്രിസ്മസിന് മാതാപിതാക്കൾക്കുള്ള സമ്മാനങ്ങളുമായാണ് ഇന്നലെ വീട്ടിലേക്ക്…

Read More

വനിതാ ജീവനക്കാരും പരിശോധിക്കാൻ വന്നവരും ‘ഫിറ്റ്’; കെഎസ്ആർടിസിയുടെ പരിശോധനയിൽ പണി കൊടുത്ത് ബ്രത്തലൈസർ

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ പണി കൊടുത്ത് ബ്രത്തലൈസർ. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആൽക്കഹോൾ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രത്തലൈസർ മെഷീനുമായി ഇൻസ്‌പെക്ടർ രവി, ഇൻസ്‌പെക്ടർ സാംസൺ തുടങ്ങിയവരെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടയിൽ 08.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം…

Read More

‘ദൗത്യം വിജയം’; കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടിവെക്കാൻ തീരുമാനം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയുള്ള വാർഡുകളിലാണ് 24 മണിക്കൂർ നിരോധനാജ്ഞ. ആനയെ മയക്കുവെടിവെച്ച് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വാക്കാൽ അനുമതി നൽകി. അനുയോജ്യ ഘട്ടത്തിൽ മയക്കുവെടിവെക്കുമെന്നും കിണർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെന്നും മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു. ഇന്ന് പുലർച്ചയൊടെ കിണറ്റിൽ വീണ കാട്ടാനയെ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല. ഇതിനിടെ സ്വയം രക്ഷപെടാനും ആനയുടെ ശ്രമമുണ്ടായി. ഇതൊടെ പ്രദേശത്തുള്ളവരെ…

Read More

കോതമംഗലത്തെ പ്രതിഷേധം; മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയിൽ ഹാജരാകും

കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയില്‍ ഹാജരാവും. കോതമംഗലം കോടതിയിലാണ് ഇരുവരും ഹാജരാവുക. ഇടക്കാല ജാമ്യം നല്‍കിയ കോടതി, കേസില്‍ ഇന്ന് അന്തിമ ഉത്തരവിറക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ കോതമഗംലത്തെ പ്രതിഷേധം മനപ്പൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. മൃതദേഹത്തോട് അനാദരവ് കാട്ടിയതും പൊതുമുതല്‍ നശിപ്പിച്ചതുമെല്ലാം ഗുരുതര കുറ്റമാണെന്നും പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍…

Read More

‘പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതേണ്ട’; പോലീസ് നടപടി കിരാതമെന്ന് വി ഡി സതീശൻ

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്ന് വി ഡി സതീശൻ. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത്. സർക്കാർ നിഷ്‌ക്രിയമായിരുന്നു. ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. ഡിസിസി പ്രസിഡൻറിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല. ഷിയാസിനെ ഒന്നരമണിക്കൂറോളം പോലീസ് ജീപ്പിൽ കറക്കി. പോലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനെക്കാളും…

Read More

കോതമംഗലത്ത് സമരപ്പന്തൽ തകർത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്; സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് കുഴൽനാടൻ

കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചർച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമർശിച്ചു. സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി. കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി…

Read More

പെൺകുട്ടിയെ ശല്യം ചെയ്തിതിനെ ചോദ്യം ചെയ്തു; പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ച് യുവാവ്

എറണാകുളം കോതമംഗലത്ത് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനോട് ഇതേ പറ്റി ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീട് തീയിട്ട് നശിപ്പിച്ചു.സംഭവത്തിൽ പൈങ്ങോട്ടൂർ സ്വദേശി ബേസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് തൃക്കേപ്പടിയിലെ ശിവന്‍റെ വീടിനാണ് യുവാവ് തീയിട്ടത്. ആക്രമണ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീടിന്‍റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറിയ ബേസിൽ വീടിന് തീവെയ്ക്കുകയായിരുന്നു. ബന്ധു വീട്ടിൽ വിവാഹ ചടങ്ങിന് പോയതിനാൽ വീട്ടിൽ…

Read More

കെ എസ് ഇ ബി ഉദ്യോഗസ്ഥർ വാഴ വെട്ടി നശിപ്പിച്ച സംഭവം; കർഷകന് നഷ്ടപരിഹാരം ഉടൻ നൽകും, തുക പ്രഖ്യാപിച്ചു

എറണാകുളം കോതംമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് കെഎസ്ഇബി നീക്കം. മൂന്നര ലക്ഷം രൂപ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തുക പ്രഖ്യാപിച്ചത് കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന്…

Read More