പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി

നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകി. കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല….

Read More

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

പീഡനപരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. വീട്ടിലെത്തിയാണ് പോലീസ് െകുട്ടിയുടെ മാഴി രേഖപ്പെടുത്തിയത്.

Read More