തെരുവുനായ ശല്യം രൂക്ഷം ; കോഴിക്കോട് കൂത്താളിയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി

തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് കോഴിക്കോട് കൂത്താളി പ്രദേശത്തെ ഏഴ് സ്കൂളുകൾക്കും 17 അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചത്. തെരുവുനായ ശല്യം രൂക്ഷമായതോടെ പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ ദിവസം 4 പേർക്ക് നായയുടെ കടിയേറ്റിരുന്നു. എന്നാൽ അക്രമകാരികളായ തെരുവുനായകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായുള്ള ജോലികളും നിലവിൽ നായ ശല്യം കാരണം നിർത്തിവച്ചിരിക്കുകയാണ്.  കഴിഞ്ഞ വർഷം…

Read More