കൂടത്തായി കേസ് ; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റേതാണ് നടപടി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ജോളിയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണാ നടപടികൾ ആരംഭിക്കുന്ന വേളയിൽ…

Read More

കൂടത്തായി കേസ്; ജാമ്യാപേക്ഷയുമായി ജോളി ജോസഫ്

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ നൽകി. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ വെബ്‌സീരിസും സീരിയലും തടയണമെന്ന ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടർന്നു നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹർജി നാളെ പരിഗണിക്കുമെന്നാണു വിവരം. അതിനിടെയാണ് കേസിൽ രണ്ടാം പ്രതിയായ എം.എസ് മാത്യു വെബ്‌സീരീസിനും സീരിയലിനും എതിരെ രംഗത്തെത്തിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ…

Read More