ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം ; അസമിലുണ്ടായ പ്രളയത്തിൽ 79 മരണം , കൊങ്കൺ പാതയിൽ വെള്ളം കയറി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. യുപിയിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. അസമിൽ പ്രളയത്തിൽ 79 പേർ മരിച്ചു.ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലുണ്ടായി. റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26 ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ 7 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. 18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 9 കാണ്ടാമൃഗം അടക്കം…

Read More

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് സമയമാറ്റം; ഇന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍വരും

മണ്‍സൂണിനുശേഷമുള്ള കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍വരും. ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും. ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡല്‍ഹിയിലെത്തും. ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന്…

Read More