
ബിജെപി ബന്ധം ഉപേക്ഷിച്ച് കൊമ്മട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി; തിരികെ കോൺഗ്രസിലേക്കെന്ന് സൂചന
ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് കൊമ്മട്ടിറെഡ്ഡി രാജഗോപാൽ റെഡ്ഡി.2022 ഓഗസ്റ്റിലാണ് രാജ് ഗോപാൽ റെഡ്ഡി കോൺഗ്രസ് എംഎൽഎ സ്ഥാനം രാജി വെച്ച് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം തിരികെ കോൺഗ്രസിലേക്കാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. മുനുഗോഡെ മണ്ഡലത്തിലെ സ്ഥാനാർഥിയെ കോൺഗ്രസ് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റ് ഇദ്ദേഹത്തിനായി ഒഴിച്ചിട്ടതാണെന്നാണ് അഭ്യൂഹം. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടാത്തതിലെ അതൃപ്തിയാണ് രാജിക്ക് കാരണം. നവംബർ 2-ന് അമിത് ഷാ തെലങ്കാനയിൽ എത്തുന്നതിന് മുൻപ് കോൺഗ്രസിൽ ചേരുന്നുവെന്ന പ്രഖ്യാപനം നടത്തിയേക്കും. മുനുഗോഡെ എംഎൽഎ…