കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി എന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരി അഭിഗേൽ സാറെയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിലുള്ള ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്….

Read More

കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്ന് സംശയം

കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന്…

Read More

‘കുട്ടിയെ എടുത്തത് തന്നിൽ ഒരച്ഛൻ ഉള്ളതിനാലാണ്’; മുകേഷ് 

ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തനിയ്ക്ക് എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കൊല്ലം എം എൽ എയും നടനുമായ മുകേഷ് രംഗത്ത്. കുട്ടിയെ എടുത്തത് തന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. മലയാളികൾ തന്നെ സ്നേഹിക്കുന്നതായി പറഞ്ഞ മുകേഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചതിങ്ങനെ.’ ‘അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസിലുണ്ട്. പിന്നെ എം എൽ എ എന്ന നിലയിൽ എന്റെ…

Read More

കൊല്ലം ഓയൂരിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം; മാധ്യമങ്ങളെ അഭിനന്ദിച്ച് ഷെയിൻ നിഗം

കൊല്ലം ഓയൂരിൽ നിന്നും കാണാതായ ആറ് വയസുകാരിയെ കണ്ടെത്താൻ സഹായിച്ച മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്ന് ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. ഷെയ്‌നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. ‘കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്….

Read More

പാർപ്പിച്ചത് വലിയ വീട്ടിൽ, തട്ടിക്കൊണ്ട് പോയവരെ അറിയില്ല; അഭിഗേൽ സാറ റെജി

തന്നെ ഏതോ ഒരു വലിയ വീട്ടിലേക്കാണ് തട്ടിക്കൊണ്ട് പോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ ആറ് വയസ്സുകാരി അബിഗേല്‍ സാറ. തന്നെ കൊണ്ടുപോയവരില്‍ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെ എന്നായിരുന്നു കുട്ടിയുടെ മറുപടി. പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു. അതേസമയംഅബിഗേലിനെ അച്ഛന്‍റെ കൈകളിലെത്തിച്ചു. ഇന്നലെ വൈകുന്നേരം നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന്…

Read More

ഒടുവിൽ ശുഭവാർത്ത; അബിഗേൽ സാറയെ കണ്ടെത്തി

കഴിഞ്ഞദിവസം കൊല്ലം ഓയൂരിൽ നിന്നും അജ്ഞാതസംഘം തട്ടികൊണ്ടുപോയ ആറ് വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തിനടുത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ദൗത്യം വിജയിക്കാതെ വന്നതോടെ സംഘം കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. കുട്ടിയെ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാറ്റി കുട്ടിയെ പ്രതികൾ മൈതാനത്തുപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കുട്ടിയെ വഴിയിൽ കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമ്മർദപരമായി തിരച്ചിൽ തുടരുന്ന…

Read More

കുട്ടിയെ കാണാതായ സംഭവം; മാധ്യമങ്ങളുടെ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെ.മുരളീധരൻ

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് കെ.മുരളീധരൻ. പൊലീസ് അന്വേഷണത്തിന് സഹായകമായ രീതിയിലായിരുന്നു മാധ്യമങ്ങളുടെ ഇടപെടലെന്നും അഭിനന്ദിക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു. “കുട്ടിയെ കാണാതായ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാൻ മാധ്യമങ്ങളുടെ ഇടപെടൽ കാരണമായിട്ടുണ്ട്. അത് പൊലീസ് അന്വേഷണത്തെയും കാര്യക്ഷമമാക്കി. അല്ലെങ്കിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമായി പോയേനെ. ആക്ഷേപങ്ങളുണ്ടായാലും ഞാൻ കണ്ടിടത്തോളം അന്വേഷണത്തിന് സഹായകമായ രീതിയിലാണ് മാധ്യമങ്ങൾ പെരുമാറിയത്. നാടുമുഴുവൻ ഏറ്റെടുക്കുന്ന രീതിയിൽ വിഷയത്തിന്റെ ഗൗരവം ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക്…

Read More

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; നടക്കുന്നത് കൃത്യമായ അന്വേഷണം, ശുഭ വാർത്ത പ്രതീക്ഷിക്കാമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ

കൊല്ലം ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാം എന്ന വിവരം പോലീസിൽ നിന്ന് ലഭിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘ശുഭകരമായ വാർത്ത പ്രതീക്ഷിക്കാം എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷണം നടത്തുന്നുണ്ട്. ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നു. സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്….

Read More

തട്ടിക്കൊണ്ടുപോകലുമായി ബന്ധമില്ലെന്ന് സൂചന; തിരുവനന്തപുരത്ത് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചേക്കും

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംശയാസ്പദമായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചേക്കും. സംഭവവുമായി ഇവർക്ക് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ശ്രീകാര്യം സ്വദേശിയായ യുവാവിനെയാണ് ഇന്ന് പുലർച്ചെ വീട്ടിൽനിന്ന് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമ പ്രജീഷിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഡോ പൊലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതിനിടെ, കാർവാഷിങ് സെന്ററിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ…

Read More

‘ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു’; കുട്ടിയുടെ അമ്മൂമ്മ

ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറ‌ഞ്ഞു. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും…

Read More