എപിപി അനീഷ്യയുടെ ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. അമ്മ പ്രസന്ന നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി.ജി. അജിത് കുമാറാണ് പരിഗണിച്ചത്. ജനുവരി 21-നാണ് അനീഷ്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ പോലീസാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സഹപ്രവര്‍ത്തകരില്‍നിന്നുള്ള മാനസിക പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍…

Read More

ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രമന്ത്രി

വടക്കന്‍ ഇസ്രയേലിൽ ലബനാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം വാടി പനമൂട് പുരയിട കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ്‍വെലിന്റെ (31) മൃതദേഹം നാട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4നു വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഇന്നലെ വൈകിട്ട് 6.35നു എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച നിബിന്‍ മാക്സ് വെല്ലിന്‍റെ ഭൗതിക ശരീരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി നൽകിയതിന് ഇസ്രായേൽ ഭരണകൂടത്തിന് കേന്ദ്രമന്ത്രി…

Read More

തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി കൊല്ലത്ത് നിന്ന് പിടിയിൽ

തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയിൽ ആയപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ…

Read More

‘ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്’: പ്രചരണത്തിനിടെ മുകേഷ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ്. സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം. സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരമാണ് കിട്ടുന്നത്. ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും റോഡ് ഷോ പ്രചരണത്തിനിടെ മുകേഷ്  പറഞ്ഞു. പ്രചരണത്തിനിടെ എല്ലാവരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മണ്ഡലത്തില്‍…

Read More

യുവതിയെ വിളിച്ച് വരുത്തി ബലാത്സംഹം ചെയ്തു; കൊല്ലത്ത് യുവാവ് പിടിയിൽ

പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ…

Read More

എൻ.കെ പ്രേമചന്ദ്രൻ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർഥി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ യു.ഡി.എഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണപ്രചാരണങ്ങളാണ് എല്‍.ഡി.എഫ്. നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അഞ്ചാം വട്ടമാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം വിജയം…

Read More

കൊല്ലത്ത് നിന്നും കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചമുതലായിരുന്നു പട്ടാഴി വടക്കേക്കരയില്‍ നിന്ന് കുട്ടികളെ കാണാതായത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല. സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റിൽ കണ്ടെത്തിയത്.

Read More

യുഎസിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിലവിലെ നിഗമനം. അതേസമയം, രണ്ടു കുട്ടികൾ മരിച്ചത് എങ്ങനെയെന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ…

Read More

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി  ആവണീശ്വരത്തു വാനിനുമുന്നിൽ ചാടി ഗുരുതര പരുക്കേറ്റ രാജി മരിച്ചശേഷം ഇന്നലെ വൈകിട്ടാണു വിജേഷിനെ ആയിരവില്ലിപ്പാറയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  വിജേഷിനും രാജിയുടെ അമ്മയ്ക്കും ഹൃദ്രോഗ ചികിത്സയ്ക്കായി വലിയ തുക ചെലവായിരുന്നു. ഇതിനുവേണ്ടി മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പലിശക്കാരിൽനിന്നും…

Read More

കൊല്ലം നിലമേലിലെ ഗവർണർക്ക് എതിരായ പ്രതിഷേധം; 12 എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം

കൊല്ലം നിലമേലിൽ ​ഗവർണർക്ക് എതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം ലഭിച്ചു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ 12 പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. 

Read More