മണപ്പുറം തട്ടിപ്പ്: ധന്യാ മോഹന്‍ പോലീസില്‍ കീഴടങ്ങി

തൃശൂരില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപയുമായി മുങ്ങിയ പ്രതി ധന്യ മോഹന്‍ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ധന്യയെ സ്‌റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് ധന്യ.യുവതി ഓണ്‍ലൈന്‍ റമ്മിക്ക്…

Read More

മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി; കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിമർശനം

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി. പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി.മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിന്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു. സർക്കാരിൻറെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായി. മുകേഷിൻറെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നു. പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര…

Read More

‘നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്’; കെ മുരളീധരനെ പിന്തുണച്ച് കൊല്ലത്ത് ഫ്ലക്സ്

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊല്ലത്ത് ഫ്ലക്സ് ബോർഡുകൾ. ചിന്നക്കടയിലാണ് ഫ്ലക്സ് ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്’ എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. മുരളീധരനെ പിന്തുണച്ച് നേരത്തെ കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂർ കോൺഗ്രസ് നേതൃത്വത്തിൽ പോര് തുടരുകയാണ്. തൃശൂർ ഡിസിസിയിൽ ഇന്നും പോസ്റ്ററുകൾ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; കൊല്ലത്ത് ജയം ഉറപ്പെന്ന് മുകേഷ്

ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ എംഎൽഎ സ്ഥാനത്ത് തുടരും. ചിന്തയിൽ പോലുമില്ലാത്തതാണ് സംസ്ഥാന മന്ത്രിസഭയിലേക്ക്  എത്തുമെന്ന പ്രചാരണമെന്നും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ഏഴ് ശതമാനം കുറവാണല്ലോയെന്ന് ചോദിച്ചപ്പോള്‍ ആ ഏഴ് ശതമാനവും യുഡിഎഫിന്‍റെ വോട്ടാണെന്നായിരുന്നു മുകേഷിന്‍റെ മറുപടി. എൽഡിഎഫിന്‍റെ വോട്ടുകള്‍ക്ക് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിജയിക്കുമെന്നാണല്ലോ യുഡിഎഫിന്‍റെ അവകാശവാദമെന്ന് ചോദിച്ചപ്പോള്‍…

Read More

വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി ; 18 കാരിയെ കടന്ന് പിടിച്ച് വീഡിയോ എടുത്തു

തിരുവനന്തപുരം കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, വിഡിയോ എടുത്തെന്നുമാണ് പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മൂന്നുപേരയും രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം നടന്നത്.കേസിൽ കല്ലറ സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്. കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് അതിക്രമം നേരിട്ടത്. ലൈംഗികാധിക്ഷേപത്തിന് പാങ്ങോട് പൊലീസ് കേസെടുത്തു.

Read More

സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി

കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി. ഡോക്ടർ ജാൻസി ജെയിംസ് പരാതി പിൻവലിച്ചു. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പോലീസിൽ പരാതിയുമായി എത്തിയതോടെയാണ്, കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. കൂടാതെ ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു. ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ നൽകിയ പരാതി. അതേസമയം രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചുവെന്നാണ്…

Read More

വീണ്ടും ആരോഗ്യപ്രവർത്തകയ്ക്കുനേരെ ആക്രമണം; കൊല്ലത്ത് വനിതാ ഡോക്‌ടറെ സ്ത്രീ ചെകിട്ടത്തടിച്ചു

സംസ്ഥാനത്ത് വീണ്ടും ഡോക്‌ടർക്ക് മർദ്ദനം. കൊല്ലം ചവറയിൽ വനിതാ ഡോക്‌ടറെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മർദ്ദിക്കുകയായിരുന്നു. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ. ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്. രോഗിക്കൊപ്പമെത്തിയ സ്ത്രീ ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും ഇതിന്റെ ആഘാതത്തിൽ കമ്മൽ ഉൾപ്പെടെ തെറിച്ചുപോയെന്നും ഡോക്‌ടറുടെ പരാതിയിൽ പറയുന്നു. പലതവണ മോശമായി സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഇതിന് പിന്നാലെയായിരുന്നു മർദ്ദനമെന്നും ഡോക്‌‌ടർ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു ഡോക്‌ടർക്കുനേരെ അക്രമമുണ്ടായത്. രോഗി മുൻപ് കഴിച്ചിരുന്ന ഗുളിക ഡോക്‌ടർ പരിശോധിച്ചില്ല എന്നാരോപിച്ചായിരുന്നു…

Read More

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം; മകൻ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്.

Read More

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.

Read More

കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്. അവലോകനയോഗത്തിൽ വിമർശനം; നേതൃത്വത്തിനെതിരേ യുവനേതാക്കൾ

ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ കൊല്ലത്ത് പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തിൽ വിമർശനം. പുതുതായി ഡി.സി.സി. ഭാരവാഹികളായ യൂത്ത് കോൺഗ്രസ് മുൻ നേതാക്കൾ രൂക്ഷവിമർശനമുയർത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയും കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പരാജയപ്പെട്ടെന്ന് ആർ.അരുൺരാജ് ആഞ്ഞടിച്ചു. ഡി.സി.സി. ഭാരവാഹികൾക്ക് ചുമതലകൾ നിശ്ചയിച്ചുനൽകിയില്ലെന്നും അരുൺ പറഞ്ഞു. ആശ വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങൾ എൽ.ഡി.എഫ്. നടത്തിയപ്പോൾ യു.ഡി.എഫ്. നിശ്ചലമായിരുന്നെന്ന് ഫൈസൽ കുളപ്പാടം ആരോപിച്ചു. രണ്ടും മൂന്നും വാർഡുകൾക്ക് എൽ.ഡി.എഫ്. ഒരു അനൗൺസ്‌മെന്റ് വാഹനം വിട്ടുകൊടുത്തപ്പോൾ യു.ഡി.എഫിന്…

Read More