കൊല്ലത്ത് നിന്ന് പെൺകുട്ടിയെ കാണാതായ സംഭവം ; കുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്. 18ആം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്. ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു. 18ആം തീയതി രാവിലെ 10 മണി വരെ…

Read More

കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.

Read More

കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ് ; പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും

കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിൽ മറ്റന്നാൾ (നവംബർ ഏഴ്) ശിക്ഷ വിധിക്കും. ശിക്ഷാവിധിയിന്മേലുള്ള വാദം കോടതിയിൽ പൂർത്തിയായി.ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷനും ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2016 ജൂണ്‍ 15നാണ്…

Read More

കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, നാലാം പ്രതിയെ വെറുതെ വിട്ടു

കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ശംസൂൺ കരീം രാജ, മുഹമ്മദ് അയൂബ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ട് വർഷം ജയിലിൽ കിഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ, ക്രിമിനൽ ഗൂഢാലോചന,…

Read More

കൊല്ലം കൊലപാതകത്തിൽ നാലുപേർ പിടിയിൽ; കൊലപാതകം സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. നവാസിനെ കത്തി കൊണ്ട് മുതുകത്ത് കുത്തിയ സദ്ദാം അടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സദ്ദാമിന് പുറമേ അൻസാരി, ഷെഫീക്ക്, നൂർ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് നവാസിന്…

Read More

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അ‍ച്ഛന്റെ ഒപ്പമായിരുന്നു താമസം. ഇയാൾ സ്ഥിരം മദ്യപാനിയാണ്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു പറയുകയായിരുന്നു. പിന്നാലെ കൊട്ടാരക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. വെറ്റേട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തോർത്ത് വരിഞ്ഞ് മുറുക്കിയിരുന്നു….

Read More

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പുത്തൂർ വല്ലഭൻകരയിലാണ് കൊലപാതകം. എസ്.എൻ പുരം സ്വദേശിനി ശാരുവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്.കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കൊലയ്ക്ക് ശേഷം ലാലുമോൻ ആത്മഹത്യ ചെയ്‌തു. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുവർക്കുമിടയിലെ പ്രശ്നമാവാം സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Read More

കേരളത്തിൽ അതിശക്ത മഴ സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം ; കൊല്ലത്ത് നടന്ന മാർച്ചിൽ സംഘർഷം

ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ കൊല്ലം എം.എൽ.എ എം.മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഒന്നും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും മഹിളാ മോർച്ചയുടെ നേതൃത്വത്തിലും എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. മുകേഷ് രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം…

Read More

മുളകുപൊടി വിതറി പൂജാരിയെ ആക്രമിച്ചതായി പരാതി ; സംഭവം കൊല്ലം കൊട്ടാരക്കരയിൽ

പൂജാരിയെ മുളകുപൊടി ആക്രമിച്ചതായി പരാതി. അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയാണ് ആക്രമണത്തിനിരയായത്. കൊട്ടാരക്കര സദാനന്ദപുരത്താണ് സംഭവം. രാത്രി കണ്ണിൽ മുളകുപൊടി വിതറി ഒരാൾ മർദിച്ചെന്ന് സ്വാമി പറഞ്ഞു. മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട് സ്വാമിമാരുമായി തർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. രാത്രി 11 മണിയോടെ ഭഗവദ്ഗീത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പുറത്തുനിന്ന് കതകില്‍ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടു. മെയിന്‍ സ്വിറ്റ് ഓഫാക്കുകയും ചെയ്തു. മുറിയുടെ അകത്തുകയറിയ ഒരാള്‍ മുളകുപൊടി വിതറി ആക്രമണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു ശരീരമാസകലം…

Read More