
വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
അമേരിക്കയിൽ നിന്ന് കേരളത്തിൽ എത്തിയ വിദേശ വനിതയെ മദ്യം നൽകി മയക്കിയ ശേഷം പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമാണ് ഇവർ പീഡനം നടത്തിയത്. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. ആശ്രമത്തിന് സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച…