സ്വമൂത്രം ജീവൻരക്ഷ മരുന്നാണ്, എല്ലാ അസുഖങ്ങളും മാറും; പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു: കൊല്ലം തുളസി

നടൻ കൊല്ലം തുളസി നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ കേരളമെന്ന യുട്യബ് ചാനലിലാണ് പേര് മൂലം ഉണ്ടായിട്ടുള്ള പൊല്ലപ്പുകളെ കുറിച്ച് അടക്കം നടൻ മനസ് തുറന്നു. പെണ്ണാണെന്ന് കരുതി തന്നെ തേടി ​ഗൾഫിൽ നിന്നുവരെ കത്തുകൾ വരുമായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു. തുളസീധരൻ എന്ന പേര് സിനിമയിലേക്ക് വന്നശേഷമാണ് കൊല്ലം തുളസിയെന്ന് മാറ്റിയത്. ഈ പേര് എന്നെ പലപ്പോഴും കുഴപ്പിച്ചിട്ടുണ്ട്. സഹപ്രവർത്തകന് കൊല്ലം തുളസി എന്ന പേര് വെച്ചാണ് ഞാൻ ഒരിക്കൽ കത്തെഴുതിയത്….

Read More

‘സുരേഷ് ​​ഗോപി സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും, ദീലിപ് തളർന്നതല്ല തളർത്തിയതാണ് ‘; കൊല്ലം തുളസി

എഴുപത്തിയഞ്ചുകാരനായ കൊല്ലം തുളസി വില്ലൻ, സഹനടൻ റോളുകളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ മാത്രമല്ല ഒരു സമയത്ത് സീരിയലിലും സജീവമായിരുന്നു നടൻ. ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ മലയാള സിനിമ വരാലാണ്. ഇപ്പോഴിതാ നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും കേന്ദ്രമന്ത്രിയായശേഷമുള്ള സുരേഷ് ​ഗോപിയുടെ മാറ്റത്തെ കുറിച്ചും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിൽ ലോബികളുണ്ടെന്നും നടൻ പറഞ്ഞു. ദിലീപിനൊപ്പവും സുരേഷ് ​ഗോപിക്കൊപ്പവും നിരവധി സിനിമകളിൽ…

Read More

പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ല; സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ട്: കൊല്ലം തുളസി

സിനിമയെന്ന വലിയ വ്യവസായത്തെയാണ് ആരോപണങ്ങളിലൂടെ ചിലർ തക‌ർക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി നടൻ കൊല്ലം തുളസി. പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘സിനിമയിൽ വലിയ പ്രശ്നങ്ങളൊന്നും നടന്നിട്ടില്ല. രാജ്യദ്രോഹക്കു​റ്റമോ കൊലപാതക കു​റ്റമോ അങ്ങനെ ഒന്നും ഇവിടെ നടന്നിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പരാതിയായി പുറത്തേക്ക് വന്നിരിക്കുന്നത്. ഇത് സിനിമാലോകത്ത് സംഭവിച്ചിരിക്കുന്ന ഒരു…

Read More

പ്രചരണത്തിനു പോകും; സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഗുണമെന്ന് കൊല്ലം തുളസി

അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി നില്‍ക്കുകയാണെങ്കില്‍ താൻ പ്രചാരണത്തിനു പോകുമെന്നും കൊല്ലം തുളസി. നടൻ സുരേഷ് ഗോപി മന്ത്രിയാകേണ്ട സമയം കഴിഞ്ഞെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഒരുപാട് ഗുണം ചെയ്യുന്നതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു. ‘സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ…

Read More

‘ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ മമ്മൂട്ടിയ്ക്ക് വലിയ പാടാണ്, മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിൾ’: കൊല്ലം തുളസി

കൊല്ലം തുളസി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ്. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണെന്നും തലക്കനം കാണിക്കാറുണ്ടെന്നും തുളസി പറയുന്നു. ‘മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടനാണ്. വെയിറ്റ് കാണിക്കുന്നതാണ്. പക്ഷെ അത്രയൊന്നുമില്ല സത്യത്തില്‍. അദ്ദേഹം ആള്…

Read More