കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് നോൺ സ്റ്റോപ്പ് സർവീസുകൾ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

എയര്‍ ഇന്ത്യ എയർവെയ്സ് ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും. ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ 7 ന് പുറപ്പെട്ട് രാവിലെ 8.05 മണിക്ക് ഇംഫാലിലെത്തും. രാവിലെ 8.35 ന് തന്നെ വിമാനം പുറപ്പെടുന്ന വിമാനം 10.20 ന് കൊല്‍ക്കത്തയില്‍ എത്തും. കൊല്‍ക്കത്ത-കൊച്ചി വിമാനം രാവില 11.25 ന് പുറപ്പെടും. 2.35 ന്…

Read More

വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത മെട്രോയുടെ ഭാഗമായി, മെട്രോ ട്രെയിൻ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്നതിനായി നിർമിച്ചതാണ് അണ്ടർ വാട്ടർ മെട്രോ ടണൽ. ഹൂഗ്ലി നദിയിൽ നിർമിച്ച ടണലിന് 520 മീറ്റർ നീളമാണുള്ളത്. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി സ്കൂൾ വിദ്യാർഥികൾക്കൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്യുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടുന്നത്. ഹൗറ മൈതാന്‍ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്ന അണ്ടര്‍വാട്ടര്‍ മെട്രോ പാത ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിൽ ; വലിയ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകുമെന്ന് മമതാ ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ എത്താനിരിക്കവേ ബം​ഗാളിൽ അപ്രതീക്ഷിത നീക്കമുണ്ടാവുമെന്ന് സൂചന. ഇന്ന് വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ന് വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് അറിയിപ്പുണ്ടായത്. അതേസമയം, പ്രഖ്യാപനം എന്താണ് എന്നത് സംബന്ധിച്ച സൂചന തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. 

Read More

സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോർട്ട്. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് മോഷണം പോയതായണ് ലഭിക്കുന്ന വിവരം. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ ഉടന്‍ തന്നെ പരാതി നല്‍കി. ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗരവ് ഗാംഗുലിയുടെ…

Read More

ബംഗളൂരുവിലേക്ക് മൂന്ന് അധിക സർവീസുമായി ഇത്തിഹാദ്

യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കും ഗൾഫ് നഗരങ്ങളിലേക്കും സർവീസ് വർധിപ്പിക്കുന്നു. ബംഗളൂരു, കൊൽക്കത്ത വിമാനത്താവളങ്ങളിലേക്ക് ഈ വർഷം ജൂൺ മുതലാണ് അധിക സർവീസ് ആരംഭിക്കുന്നത്. ജൂൺ 15 മുതൽ ബംഗളൂരുവിലേക്ക് ആഴ്ചയിൽ മൂന്ന് അധിക സർവീസുകളാണ് ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ചത്. ഇതോടെ അബൂദബിയിൽ നിന്ന് ബംഗളൂരവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 17 ആയി വർധിക്കും. കൊൽക്കത്തയിലേക്ക് ഒരു അധിക സർവീസാണ് ഏർപ്പെടുത്തുന്നത്. കൊൽക്കത്ത സർവീസിന്റെ എണ്ണം ഇതോടെ ആഴ്ചയിൽ എട്ടായി ഉയരും….

Read More

ആത്മഹത്യ ചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പോലീസ് 

കടം കയറി ജീവിതം താറുമായ യുവാവ് ആത്മഹ്യ ചെയ്യാൻ പാലത്തിനു മുകളിൽ കയറുകയും സംഭവമറിഞ്ഞെത്തിയ പോലീസുകാർ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്ത സംഭവം വൈറലായി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമാണ്. എന്നാൽ, നിരാശഭരിതനായ ചെറുപ്പക്കാരനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകമായി മാറിയത്. തിങ്കളാഴ്ചയാണു സംഭവം. കോൽക്കത്തയിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ ഇവിടെയെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും…

Read More

കുമാരിമാരെ കീറിപ്പറിഞ്ഞ ജീൻസ് ഫാഷൻ ക്യാംപസിൽ വേണ്ട; വിലക്കുമായി ചില കോളജുകൾ

കോളജ് കുമാരിമാരുടെ ഫാഷൻ വസ്ത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. പുത്തൻ ട്രെൻഡ് വസ്ത്രങ്ങൾ ധരിക്കുന്നതിൽ അവർ മടി കാണിക്കാറില്ല. ശരീരഭാഗങ്ങൾ കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും മടി കാണിക്കാറില്ല. ക്യാമ്പസുകളിൽ വസ്ത്രധാരണത്തിൽ വലിയ നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും ചിലപ്പോൾ ചില മാനേജ്മെന്റുകൾ നിബന്ധനകൾ വയ്ക്കാറുണ്ട്. അതാകട്ടെ പലപ്പോഴും വിമർശനങ്ങൾ ക്ഷണിച്ചുവരുത്താറുമുണ്ട്. കോൽക്കത്തയിലെ എജെസി ബോസ് കോളജിൽ പുതുതായി ചേർന്ന വിദ്യാർഥികൾക്ക് വസ്ത്രധാരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അസഭ്യമായരീതിയിൽ വസ്ത്രം ധരിച്ച് കോളജിൽ വരില്ലെന്ന സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങുകയായിരുന്നു കോളജ് അധികൃതർ….

Read More

കണ്ണൂർ ട്രെയിൻ തീവെപ്പ്; ഭിക്ഷ എടുക്കാൻ സമ്മതിച്ചില്ല, വിരോധം മൂത്ത് തീയിട്ടു: അറസ്റ്റ് ഉടൻ

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍  ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തിൽ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും.  ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു…

Read More