ഐപിഎൽ കപ്പിൽ മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ; സൺറൈസേഴ്സ് ഹൈദ്രബാദിനെ തോൽപ്പിച്ചത് 8 വിക്കറ്റിന്

മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്. 18.3 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ്…

Read More

ഐപിഎല്‍ ഫൈനൽ മഴയിൽ കുതിരുമോ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരിന് ഭീഷണിയായി കാലവസ്ഥ

ഐപിഎല്‍ 17ാം സീസൺ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ആരാധകരെ ആശങ്കയിലാക്കുന്നത് ചെന്നൈയിലെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കളിക്കിടെ മഴ പെയ്യുമെന്ന് പ്രവചചിട്ടില്ല, എങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് മൂലം മത്സരത്തിനിടെ അപ്രതീക്ഷിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായ മഴയെത്തിയിരുന്നു. തുടർന്ന് പരിശീലനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു….

Read More

മഴ ഇല്ല, പക്ഷേ ഉഷ്ണതരംഗ മുന്നറിയിപ്പ്; ഐപിഎല്‍ ക്വാളിഫയറില്‍ ഇന്ന് ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ഫൈനൽ ചെന്നൈയിലാണെന്നതിനാൽ ക്വാളിഫയറിനും എലിമിനേറ്ററിനും വേദിയാകുന്നത് അഹമ്മദാബാദാണ്. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടമാണ്. അവസാന റൗണ്ട് മത്സരങ്ങള്‍ളെല്ലാം മഴയിൽ കുതിർന്നിരുന്നു. എന്നാൽ മഴ ഭീഷണിയില്ലാത്ത ആദ്യത്തെ മത്സരമാണ് ഇന്ന് അഹമ്മദാബാദി നടക്കാൻ പോകുന്നത്. അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം, ഉഷ്ണ തരംഗത്തിനെതിരെ മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ്…

Read More

അടിച്ചത് സിക്സ് അനുവദിച്ചത് ഫോര്‍; ആര്‍സിബിയെ അമ്പയർ ചതിച്ചോ; തെളിവുമായി ആരാധകർ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് അര്‍ഹിച്ച സിക്സ് അമ്പയര്‍ നിഷേധിച്ചെന്ന ആരോപണവുമായി ആരാധകർ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പോരാട്ടത്തിൽ ഒരു റണ്‍സിനാണ് ആര്‍സിബി തോറ്റത്. പിന്നാലെയാണ് നേരത്തെ നിഷേധിക്കപ്പെട്ട സിക്സ് അനുവദിച്ചിരുന്നെങ്കിൽ ആര്‍സിബി ജയിച്ചേനെ എന്ന വാദവുമായി ആരാധകർ രംഗത്തെത്തിയത്. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബെംഗളൂരുവിനായി ഇംപാക്ട് പ്ലേയറായി കളിക്കാനിറങ്ങിയ സുയാഷ് പ്രഭുദേശായി ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍ അമ്പയര്‍ ഫോറാണ് അനുവദിച്ചതെങ്കിലും അത് യഥാര്‍ത്ഥതത്തില്‍ സിക്സ്…

Read More

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കൊൽക്കത്ത, വിജയവഴിയിൽ തിരിച്ചെത്താൻ ചെന്നൈ

ഐപിഎല്ലിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഇന്നത്തെ മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് പോരാട്ടം. കളിച്ച മൂന്ന് മത്സരങ്ങളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചപ്പോൾ അവസാനം കളിച്ച രണ്ട് മത്സരത്തിൽ ചെന്നൈയ്ക്ക് അടിതെറ്റിയിരുന്നു. പോയിന്റ് ടേബിളിൽ കൊൽക്കത്ത രണ്ടാം സ്ഥാനത്തും ചെന്നൈ നാലാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാൽ സഞ്ജു സാംസണിന്റെ രാജസ്ഥാനെ മറികടന്ന് നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ…

Read More

സുരക്ഷാ ഭീഷണി ; രാജസ്ഥാൻ റോയൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , ഗുജറാത്ത് ടൈറ്റൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരങ്ങൾ പരസ്പരം മാറ്റി ബിസിസിഐ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -രാജസ്ഥാന്‍ റോയല്‍സ് മത്സരം നേരത്തെയാക്കി ബിസിസിഐ. ഏപ്രി 17ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സിൽ നടക്കേണ്ട മത്സരം 16ആം തീയതി ഇതേവേദിയില്‍ നടക്കും. 16ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കേണ്ട ഗുജറാത്ത് ടൈറ്റന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം 17ന് നടത്തും. കൊല്‍ക്കത്തയിലെ ശ്രീരാമ നവമിയെ തുടര്‍ന്നാണ് മത്സരങ്ങള്‍ പരസ്പംര മാറ്റിയത്. നവമി ആഘോഷങ്ങ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് മതിയായ സുരക്ഷ നല്‍കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ലാത്താണ് മത്സരം മാറ്റാന്‍ കാരണം. നിലവില്‍ പോയന്‍റ്…

Read More

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിത്തിലാണ് മത്സരം. ഹൈദരബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായാണ് കൊല്‍ക്കത്ത സീസണ്‍ തുടങ്ങിയത്. ഇന്ന് ആര്‍സിബിക്കെതിരെ ജയിക്കാനായാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പൊയിന്റ് ടേബിളില്‍ മുന്നിലെത്താം. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്ത – ബംഗളൂരു മത്സരത്തില്‍ ആരാധകരേയും കാത്തിരിക്കുന്നത് രണ്ട് പേര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ്. ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയുടെയും ഗൗതം ഗംഭീറിന്റെയും…

Read More

ശ്രേയസ് അയ്യര്‍ക്ക് ഐപിഎൽ നഷ്ടമാകില്ല! താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാംപില്‍ എത്തി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ശ്രേയസ് അയ്യർ കൊല്‍ക്കത്തയിലെത്തി. പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ തുടക്കിലെ ചില മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ഈ ആശങ്കയ്ക്ക് വിരാമിട്ടുകൊണ്ടാണ് കൊല്‍ക്കത്ത ക്യാമ്പിൽ താരം എത്തിയെന്ന വാർത്ത പുറത്തുവരുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി മുംബൈ – വിദര്‍ഭ ഫൈനലിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റത് വൻ വിവാദമായിരുന്നു. 95 റണ്‍സോടെ പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു. ഇതിനിടെ രണ്ട് തവണ താരം ഫിസിയോയുടെ സഹായം തേടുകയും…

Read More