
‘മൂന്നാം വയസിൽ എന്നെ ഭർത്താവായി സ്വീകരിച്ചു; ഭാര്യക്കായി ആശുപത്രി പണിയുമെന്ന് ബാല
മൂന്നാം വയസിൽ കോകില തന്നെ ഭർത്താവായി സ്വീകരിച്ചുവെന്നും താൻ ഭാഗ്യവാനാണെന്നും നടൻ ബാല. ഇപ്പോൾ താൻ ജീവിക്കുന്നതാണ് ജീവിതമെന്നും ബാല പറഞ്ഞു. പിറന്നാൾ ആഘോഷത്തിനിടെയാണ് നടൻ തന്റെ ഭാര്യയെക്കുറിച്ച് മനസുതുറന്നത്. ‘മൂന്നാം വയസിൽ ഞാൻ കയ്യിലെടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അവളുടെ മനസിൽ അവളെന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞത് സ്‌നേഹം ചിത്രശലഭത്തെപ്പോലെ തനിയെ പറന്നുവരുമെന്നാണ്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മൂന്ന് മാസം അവളെന്നെ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്‌ത്രീയാണ്,…