കോടിയേരി ഇനി ഓർമകളിൽ; പൂർണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌ക്കരിച്ചു

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. പൂർണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദൻറെയും സ്മൃതി കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാൽ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച അഴീക്കോടൻ മന്ദിരത്തിൽ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ കാൽനടയായിട്ടാണ് നേതാക്കളും പ്രവർത്തകരും ആംബുലൻസിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എം എ ബേബി, എം…

Read More

കോടിയേരിക്ക് ആദരമർപ്പിച്ച് ഗവർണർ; അഴീക്കോടൻ മന്ദിരത്തിലേക്ക് എത്തിയത് ആയിരങ്ങൾ

കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് നാട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുവച്ചിരിക്കുന്ന മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു. കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. വഴിനീളെ വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ…

Read More

മഹത്തായ കമ്മ്യുണിസ്റ്റ്, കോടിയേരി പോരാടിയ ആദർശങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും; സീതാറാം യെച്ചൂരി

കോടിയേരി ബാലകൃഷ്ണൻറെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മഹത്തായ കമ്മ്യുണിസ്റ്റായിരുന്നു കോടിയേരി. അദ്ദേഹം പോരാടിയ ആദർശങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും. കോടിയേരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷത്തിനും രാജ്യത്തിനും വലിയ നഷ്ടമാണ്. സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോകുമെന്നും യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിലുണ്ട്. മൃതദേഹം…

Read More

കോടിയേരിക്ക് ആദരാഞ്ജലി; കണ്ണൂരിൽ മൂന്നിടത്ത് തിങ്കളാഴ്ച ഹർത്താൽ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂരിൽ മൂന്നിടത്ത് ഹർത്താൽ പ്രഖ്യാപിച്ചു. തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോടിയേരിയുടെ വിയോഗത്തെ തുടർന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ പാർട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. കോടിയേരിയുടെ മൃതദേഹം ഇന്ന് 11മണിയോടെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. ഞായറാഴ്ച ഉച്ചമുതൽ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11 മുതൽ…

Read More