‘സഭയിൽ എറ്റവും കൂടുതൽ കാലം അംഗമായ കൊടിക്കുന്നിലിനെ എന്തിന് തഴഞ്ഞു’ ; പ്രതിഷേധം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ

പാർലമെന്‍ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാർലമെന്‍ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ…

Read More

‘തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു’; നേതൃത്വം അംഗീകരിച്ചില്ലെന്ന് കൊടിക്കുന്നിൽ

മാവേലിക്കരയിൽ മത്സരത്തിനൊരുങ്ങാൻ പാർട്ടി നിർദേശിച്ചെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു. പക്ഷേ, നേതൃത്വം അംഗീകരിച്ചില്ലെന്നും മത്സരത്തിനൊരുങ്ങാൻ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. 23-നു കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നൽകുന്ന സമരാഗ്നിയോടെ തിരഞ്ഞെടുപ്പു പ്രവർത്തനം സക്രിയമാകും. 28-നു ചെങ്ങന്നൂരിൽ പാർലമെന്റ് മണ്ഡല നേതൃയോഗത്തിൽ തിരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും. ഒൻപതുതവണ മത്സരിച്ച കൊടിക്കുന്നിൽ ഏഴുപ്രാവശ്യം ജയിച്ചു. മാവേലിക്കര മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേത് ഹാട്രിക് ജയമായിരുന്നു. അതിനുമുൻപ് അടൂർ മണ്ഡലത്തിൽനിന്നാണ് ആറുതവണ മത്സരിച്ചത്.

Read More