രഹസ്യ മൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ല; കൊടകരക്കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് തിരൂര്‍ സതീശന്‍

കൊടകരക്കേസില്‍ ഇഡി അന്വേഷണത്തില്‍ സാക്ഷിയായിരുന്ന തന്നെ മൊഴിയെടുക്കാന്‍ വിളിച്ചില്ലെന്ന് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍  പറഞ്ഞു. തനിക്കറിയാവുന്നതെല്ലാം 164 സ്റ്റേറ്റ്മെന്‍റായി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍റെ നേതൃത്വത്തിലാണ് കുഴല്‍പ്പണം കടത്തിയത്. കടത്തിയ പണം ഭൂമി വാങ്ങാനും കാർ വാങ്ങാനും ഉപയോഗിച്ചു. സംയുക്ത സംരംഭങ്ങളും തുടങ്ങി. ഇക്കാര്യങ്ങളുടെ രേഖകള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രഹസ്യ മൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.  

Read More

ധർമ്മരാജനെ ഓഫീസിൽ വന്ന് കണ്ട പരിചയം മാത്രമേയുളളൂ; ബിജെപി ഓഫീസില്‍ 6.3 കോടി രൂപ വന്ന കാര്യം അറിയില്ല: തിരൂര്‍ സതീഷ്

കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ ആദ്യമൊഴി പുറത്ത്. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ നിഷേധിച്ചുകൊണ്ടായിരുന്നു സതീഷ് 2021 ല്‍ ആദ്യം മൊഴി നല്‍കിയത്. കുഴല്‍പ്പണമെത്തിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു തിരൂര്‍ സതീഷ് ആദ്യം പറഞ്ഞത്. ധർമ്മരാജന് മുറിയെടുത്തു നൽകിയത് സുജയ്  സേനൻ പറഞ്ഞിട്ടാണ്. ധർമ്മരാജനെ ഓഫീസിൽ വന്ന് കണ്ട പരിചയം മാത്രമേയുളളൂവെന്ന് പറഞ്ഞ സതീഷ് പാഴ്സലിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മൊഴി നല്‍കിയിരുന്നു. രണ്ടാം തീയതി ധർമ്മരാജനെ കണ്ടിട്ടില്ല. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ…

Read More

കൊടകരക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് സതീശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം…

Read More

‘കുഴൽപ്പണ കേസിലെ വെളിപ്പെടുത്തൽ ഗുരുതരം, ഇഡി അന്വേഷിക്കണം’; എം വി ഗോവിന്ദൻ

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. കൊടകര വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാൻ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ പക്ഷേ പ്രതിപക്ഷത്തിന്റെ…

Read More