കൊടകര കുഴൽപ്പണക്കേസ് ; പണത്തിൻ്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തിയില്ലെന്ന് ഇ.ഡി

തൃശൂര്‍ കൊടകര കുഴൽപ്പണക്കേസിൽ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ഇഡി. കവർച്ചയെ കുറിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണം പൂർത്തിയായെന്ന് എൻഫോഴ്മെൻ്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. ഇഡി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ച് ഹർജി ഹൈക്കോടതി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാൻ രണ്ട് മാസം ഹൈക്കോടതി സാവകാശം നൽകി. കൊടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹവാല – കള്ളപ്പണ ഇടപാട് ഉള്ളതിനാലാണ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഇഡിക്ക് കൈമാറിയത്. എന്നാൽ കേസിന്‍റെ തുടരന്വേഷണത്തിൽ പിന്നീട് ഇഡി ഒരു നടപടിയും…

Read More

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി; ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകും

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടകര കുഴൽപ്പണ കേസിലെ സാക്ഷി നൽകിയ ഈ ഹർജിയും ഹൈക്കോടതി തീർപ്പാക്കി. കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ ഡി അന്വേഷിച്ചതെന്നാണ്…

Read More

കൊടകര കുഴൽപ്പണക്കേസ് ; അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ.ഡി ഹൈക്കോടതിയിൽ , കുറ്റപത്രം ഉടൻ സമർപ്പിക്കും

തൃശ്ശൂർ കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.കുഴൽപ്പണ കവർച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിൽ ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് സിംഗിൾ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബി.ജെ.പിക്കായി…

Read More

കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയെടുത്തു

 കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണ സംഘത്തിന് മുന്നില്‍ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പതിനൊന്ന് മണിയോടെ തൃശൂർ പൊലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന് മുമ്പാകെയാണ് സതീശന്‍ മൊഴി നല്‍കാനെത്തിയത്. രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു.   കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ്…

Read More

കൊടകര കുഴൽപ്പണ കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം: തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ  സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്. കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ…

Read More

കൊടകര കുഴൽപണക്കേസ് ; അന്വേഷണത്തിന് എട്ടംഗ സംഘം , ഉത്തരവിറക്കി ഡിജിപി

ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയ കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഉത്തരവിറക്കി. തൃശൂർ ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഡിസിപി കൊച്ചി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘ തലവൻ. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ്‍എച്ച്ഒ, വലപ്പാട് എസ്‍ഐ ഉൾപ്പെടെ എട്ട് പേരാണ് സംഘത്തിലുള്ളത്. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത്…

Read More

കൊടകര കുഴൽപ്പണക്കേസിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു; എന്‍റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല: ശോഭ സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.   തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും ഞാൻ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. 

Read More

കൊടകര കുഴൽപ്പണ കേസ്: തന്റെ കൈകൾ ശുദ്ധമാണ്; തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ചെറിയ കറപോലും ഇല്ല. തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എം.കെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി.ഡി സതീശനും ഉണ്ട്….

Read More

എ.കെ.ജി സെന്ററിൽനിന്ന് തിരക്കഥാകൃത്തുക്കൾ രംഗത്തിറങ്ങി, ചായ വാങ്ങിക്കൊടുക്കാൻ വെച്ചയാളാണോ കോടികൾക്ക് കാവലിരുന്നത്; വി.മുരളീധരൻ

തിരഞ്ഞെടുപ്പ് കാലമെന്നത് എ.കെ.ജി സെന്ററിൽനിന്ന് തിരക്കഥാകൃത്തുക്കൾ രംഗത്തിറങ്ങുന്ന സമയമാണെന്ന് ബി.ജെ.പി നേതാവ് വി.മുരളധീരൻ. കുഴൽപ്പണ കേസിൽ ബിജെപിക്കെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ചായിരുന്നു മുരളീധരന്റെ പരിഹാസം. പി.പി.ദിവ്യയെ എന്തുകൊണ്ടാണ് പാർട്ടിയിൽനിന്ന് പുറത്താക്കാത്തത് എന്ന ചോദ്യത്തിന് ഗോവിന്ദൻ മാസ്റ്റർക്കും മുഖ്യമന്ത്രിക്കും മറുപടിയില്ല. പി.പി. ദിവ്യയെ 15 ദിവസം ആരാണ് ഒളിപ്പിച്ചുവെച്ചതെന്ന് മുരളീധരൻ ചോദിച്ചു. പത്തുവർഷം കഠിന തടവ് കിട്ടുന്ന കുറ്റം ചെയ്തിട്ടുള്ള ഒരു പ്രതിയെ ഒളിപ്പിച്ചയാൾക്കെതിരെ കേസില്ല. ഈ ചോദ്യങ്ങളെല്ലാം ജനങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അതിനുള്ള ഉത്തരങ്ങൾ മാർക്‌സിസ്റ്റ് പാർട്ടി നേതാക്കൾക്ക്…

Read More

കൊടകര കള്ളപ്പണക്കേസ്; ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായി: പുനരന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ

കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്. ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പുനരന്വേഷണത്തിന് നിയമപരമായ സാധ്യതകൾ തേടാനും തീരുമാനിച്ചു. വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാനുമാണ് സിപിഎം തീരുമാനം. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നും സിപിഎം വിലയിരുത്തുന്നു. അതിനിടെ, കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു. വിഡി സതീശൻ എടുക്കുന്ന നിലപാട് സിപിഎമ്മും ബിജെപിയും ഡീൽ ആണ് എന്നതാണ്. ഇഡിയെ വെള്ള പൂശുന്ന…

Read More