കൊടൈക്കനാലിലും ഊട്ടിയിലും ഇ-പാസ് നിബന്ധന തുടരും; നിയന്ത്രണമില്ലെന്ന് അധികൃതർ

നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂൺ 30 വരെ തുടരും. ഹിൽസ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഇ-പാസുകൾ അപേക്ഷിക്കുന്ന എല്ലാവർക്കും നൽകുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികൾക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാൽ, വാഹനങ്ങൾ കൊണ്ടുവരുന്നവർക്ക് ഇ-പാസ് നിർബന്ധമാണെന്നും പറഞ്ഞു. പ്രദേശവാസികൾക്കും ബസ് യാത്രികർക്കും ഇ-പാസുകൾ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്പോസ്റ്റുകളിൽത്തന്നെ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. രേഖകൾ സമർപ്പിച്ചാൽ ഇ-പാസ് അനുവദിക്കും. വേനൽക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികർക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ്…

Read More

കൊടൈക്കനാല്‍, ഊട്ടി യാത്രക്കുളള ഇ-പാസ് നിലവില്‍ വന്നു

ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസെടുക്കണം. epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. ഇ-പാസ് മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് നിര്‍ബന്ധമാക്കിയത്. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ. അരുണ പറഞ്ഞു. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ…

Read More

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ദാ ഇങ്ങനെ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ…

Read More

ചുമ്മാ ചാടിക്കേറി പോകാൻ പറ്റില്ല…; ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം

മലയാളികൾ ഏറ്റവുമധികം സന്ദർശിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയും കൊടൈക്കനാലും. രണ്ടും സുഖവാസകേന്ദ്രങ്ങൾ. എന്തൊക്കെ കാണാനുണ്ടെങ്കിലും സുഖശീതളമായ കാലാവസ്ഥയാണ് എല്ലാവരെയും ആകർഷിക്കുന്നത്. എന്നാലിനി ചാടിക്കയറി ഊട്ടിക്കും കൊടൈക്കനാലിനും പോകാൻ കഴിയില്ല. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്കുനിയന്ത്രിക്കാൻ ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്തുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു നടപടി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് മുഖേന മാത്രമായിരിക്കും സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി പരസ്യം നൽകണമെന്നും നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്ടർമാർക്കു കോടതി…

Read More

പരിസ്ഥിതി ദുർബല മേഖലയിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

ഊട്ടിയിലും കൊടൈക്കനാലിലും വേനലവധി സമയത്ത് വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് നീലഗിരി ജില്ലാ കളക്ടർ. പരിസ്ഥിതി ദുർബല മേഖലയിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. നീലഗിരിയിലേക്ക് പ്രതിദിനം ഓടുന്ന മോട്ടോർ വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനാണ് തീരുമാനം. അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.  ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി…

Read More