ഇനി തിരുവനന്തപുരം നോർത്തും സൗത്തും; നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ

തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ…

Read More

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും; സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു

തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റും. സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനിമുതൽ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും. 2023ൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ ശുപാർശയാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജൂലായ് 26നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്രത്തിന്റെ കത്ത് കേരളത്തിന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം സെൻട്രലിന് പുറമേ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കൂടി തിരുവനന്തപുരത്ത് ഉണ്ടാകും. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി…

Read More

കേരളത്തിലേക്ക് വോട്ട് ചെയ്യാൻ പോകാൻ മലയാളികൾക്ക് കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും 2 സ്പെഷൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു മലയാളികൾക്ക് കേരളത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനായി നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും (പാലക്കാട് വഴി) 2 സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. മടക്ക സർവീസ് 26ന് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷൽ (06549) നാളെ വൈകിട്ട് 3.10നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7നു കൊച്ചുവേളിയിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ നിർത്തും….

Read More

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ; പുറപ്പെടുന്നത് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന്

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് രാവിലെയാണ് ട്രെയിന്‍ യാത്രയുടെ ഫ്ലാഗ് ഓഫ്. ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയായിരിക്കും ഒരുക്കുക. കേരളത്തില്‍നിന്ന് ആസ്താ സ്പെഷ്യല്‍ ട്രെയിനുകള്‍ അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്നത്. 3300 രൂപയാണ് കൊച്ചുവേളിയില്‍നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട്…

Read More