വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രോഗ വ്യാപനത്തിനുളള സാധ്യതകൾ അടച്ചിട്ടുണ്ടെന്നും കുടിവെളളത്തിൽ നിന്നാണ് രോഗം പടർന്നുപിടിച്ചതെന്നാണ് കരുതുന്നതെന്നും കുടിവെള്ളത്തിന്‍റെ സാമ്പിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്നും . ഗുരുതര രോഗികൾക്ക് ചികിത്സാ സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജില്ലാ കളക്ടർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. നിലവില്‍…

Read More

കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്. പുല്ലേപ്പടി ശ്മശാനത്തിന് സമീപം…

Read More

‘ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു’; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി യുവതി

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസിൽ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാൽ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റർനെറ്റിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചുവെന്നും മൊഴി നൽകി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പറഞ്ഞു. കഴിഞ്ഞദിവസം പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവർ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട നർത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും…

Read More

നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ, ആൺ സുഹൃത്തിനെ കണ്ടെത്തി

എറണാകുളം പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ നിന്നാണ് നവജാത ശിശുവിന്റെമൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.യുവതി ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാംസുന്ദർ അറിയിച്ചു. എന്നാല്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്‍റെ അമ്മയായ യുവതി…

Read More

കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

പനമ്പിള്ളി നഗറിനടുത്ത് നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോണിൽ നിന്ന് ലഭിച്ച പാര്‍സല്‍ കവറില്‍ പൊതിഞ്ഞ്. ഈ കവറിൽ മേല്‍വിലാസം ഉണ്ട്. കുഞ്ഞിനെ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സിസിടിവി ദൃശ്യം ലഭ്യമായതാണ്. എന്നാല്‍ ആരാണ് ഇത് ചെയ്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഫ്ലാറ്റില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഫ്ളാറ്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവിടെ പല ഫ്ളാറ്റുകളിലും താമസക്കാരില്ല. ഇങ്ങനെ…

Read More

കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ; ഫ്ലാറ്റിൽ നിന്ന് എറിയുന്ന ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ ഫ്ളാറ്റില്‍ നിന്ന് ഒരു പൊതി താഴേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടേകാലോടെയാണ് പൊതി വലിച്ചെറിയുന്നത്. ഫ്ളാറ്റില്‍ പൊലീസ് പരിശോധന…

Read More

സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി കൊച്ചിയിൽ എത്തിയത് ശനിയാഴ്ച, പ്രതിയുടെ ഭാര്യ നാട്ടിൽ പഞ്ചായത്ത് പ്രസിഡൻറ്

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളൻ കൊച്ചിയിൽ എത്തിയത് ശനിയാഴ്ചയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ. പനമ്പള്ളി നഗറിൽ മറ്റു മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാവിനെ 15 മണിക്കൂറിനുള്ളിൽ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ആണ് പ്രതി. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഗുൽഷൻ ആണ് ഇർഷാദിൻറെ ഭാര്യയെന്ന് പൊലീസ് പറഞ്ഞു. ആറോളം സംസ്ഥാനങ്ങളിലായി ഇർഷാദിനെതിരെ 19 കേസുകളുണ്ടെന്നാണ് പൊലീസ്…

Read More

പ്രതികൂല കാലാവസ്ഥ ; കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്. അതേസമയം, ഒമാനിൽ…

Read More

നരേന്ദ്ര മോദി കേരളത്തിൽ; ആലത്തൂരും ആറ്റിങ്ങലിലും ഇന്ന് പ്രചാരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്‌നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്‌നാട്ടിൽ എത്തുന്ന നരേന്ദ്ര…

Read More

‘അധിക ചാർജ് ഈടാക്കില്ല’; ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം

കൊച്ചി മെട്രോയിൽ കയറാൻ ഇനി ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൌകര്യമൊരിക്കിയത്.  ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് ഔട്ട് ആവശ്യമില്ല. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി…

Read More