കൊച്ചി വിമാനത്താവളം വഴി ഇനി വളർത്തുമൃ​ഗങ്ങളെയും കൊണ്ട് പോകാം

കൊച്ചി വിമാനത്താവളത്തില്‍ വളർത്തുമൃഗങ്ങളെയും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടിയെയാണ് ആദ്യമായി കൊച്ചിയില്‍നിന്ന് ദോഹ വഴി ദുബായിയിലേക്ക് എത്തിച്ചത്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ‘ലൂക്ക’ കൊച്ചിയില്‍നിന്ന് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് സിയാലിന് ‘പെറ്റ് എക്‌സ്പോര്‍ട്ട്’ അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി 24 മണിക്കൂറും…

Read More

കൊച്ചി മധുര ദേശീയ പാത വികസനം ; വനം വകുപ്പിന് തിരിച്ചടി , വീതി കൂട്ടാൻ ഹൈക്കോടതി അനുമതി

കൊച്ചി – മധുര ദേശീയപാത വികസനത്തിൽ വനം വകുപ്പിന് തിരിച്ചടി. കൊച്ചി – മധുര ദേശീയപാതയായ 85 വീതികൂട്ടാൻ ഹൈക്കോടതി അനുമതി നൽകിയതാണ് വനം വകുപ്പിന് തിരിച്ചടിയായത്. നേര്യമംഗലം – വാളറ പ്രദേശത്തെ നിർമാണം തടയരുതെന്നാണ് നിർദേശം. നവീകരണത്തിന്റെ ഭാഗമായി 14.5 കിലോമീറ്റർ റോഡാണ് വനഭൂമിയിലൂടെയുള്ളതെന്നയിരുന്നു വനം വകുപ്പിന്റെ വാദം. അതുകൊണ്ട് ഈ ഭാഗത്ത് കാനകൾ നിർമിക്കാനോ സംരക്ഷണ ഭിത്തികൾ നിർമിക്കാനോ കഴിയില്ലെന്നും വനം വകുപ്പ് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായാണ് ഹൈകോടതി നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്….

Read More

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; കൊച്ചിയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ

കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. രാത്രി മഴ മാറി നിന്നതിനാൽ വെള്ളക്കെട്ടുകൾ ഒഴിവായി. ശരാശരി 200mm മഴയാണ് കഴിഞ്ഞ രണ്ട് ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്. ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിൽ വെള്ളക്കെട്ട് രൂക്ഷം. ജില്ലയിൽ ഇതുവരെ മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തൃക്കാക്കര, കളമശേരി, മൂലേപ്പാടം, കൈപ്പടമുഗൾ തുടങ്ങിയ പ്രദേശങ്ങളിലും, ഇടപ്പള്ളി, വാഴക്കാല എന്നിവിടങ്ങളിലും മഴ പെയ്ത് മിനിറ്റുകൾക്കകം തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ…

Read More

‘ഓരോ വീട്ടിൽ ഓരോ ബോട്ട്’; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരേ കൃഷ്ണപ്രഭ

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷമായി പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. ഹാസ്യരൂപത്തിലാണ് കൃഷ്ണപ്രഭയുടെ പ്രതികരണം. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്നും കൃഷ്ണപ്രഭ കുറിച്ചു. കൃഷ്ണപ്രഭയുടെ കുറിപ്പ് ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു….

Read More

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, കൊച്ചിയിൽ വെള്ളക്കെട്ട്, പൊന്മുടി അടച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലർട്ട്. കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങൾ കുടുങ്ങി. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്. കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ…

Read More

ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

കൊച്ചി പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. 26 വയസുള്ള മേഘ , 13 വയസുള്ള ജ്വാലാ ലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോഴിത്തുരുത്ത് മണൽബണ്ടിനു സമീപം രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

Read More

മഴയിൽ ഒലിച്ചെത്തുന്നത് മലിനജലം ; കൊച്ചിയിലെ വെള്ളക്കെട്ടിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു. മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്‍ മലിനജലമാണെന്നും ഓടകളില്‍ മുഴുവന്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് കാരണമെന്താണെന്ന് കണ്ടെത്താന്‍ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നൽകി. ഓടകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് ഉടൻ വൃത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചിയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കളമശേരിയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആലുവയിൽ വീടുകളിലും…

Read More

എയർ ഇന്ത്യ വിമാനത്തിൻറെ എഞ്ചിനിൽ തീ കണ്ടെത്തിയ സംഭവം; യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കി

എഞ്ചിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനമൊരുക്കി. 9.30നുള്ള വിമാനത്തിൽ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകി. പകരം സംവിധാനം ഒരുക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ചില യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെങ്കിലും, ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ല. യാത്രക്കാരിൽ ചിലർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. എഞ്ചിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ബംഗളുരു-കൊച്ചി വിമാനം രാത്രി 11.12 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിത്. പറന്നുയർന്ന ഉടൻ…

Read More

കൊച്ചി പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺ സുഹൃത്തിന് എതിരെ കേസ് എടുത്തു

കൊച്ചി പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കബളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത്…

Read More

കൊച്ചി വല്ലാർപാടം കണ്ടയ്നർ ടെർമിനലിൽ അതിക്രമിച്ച് കടന്നു ; റഷ്യൻ പൗരൻ അറസ്റ്റിൽ

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിലായി. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച കയറിയതിനെ തുടർന്നാണ് അറസ്റ്റ്. പിടിയിലായ റഷ്യൻ പൗരൻ ലഹരിക്ക് അടിമയെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേൾഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ അതീവ സുരക്ഷാമേഖലയിൽ കിഴക്കുവശത്തുള്ള മതിൽ ചാടിക്കടന്നാണ് 26കാരനായ റഷ്യൻ പൗരൻ അതിക്രമിച്ച് കയറിയത്. ഉടൻ…

Read More