കൊച്ചിയിൽ മഴക്കെടുതി; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, നിരവധി വീടുകളിൽ വെള്ളം കയറി

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ…

Read More

ശക്തമായ മഴ; കോഴിക്കോട് ഇറങ്ങേണ്ട 5 വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു

ശക്തമായ മഴയ്ക്ക് പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ തുടരുകയാണ്.

Read More

12 അധിക ട്രിപ്പുകളുമായി കൊച്ചി മെട്രോ

യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ഏർപ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതലായി ഉണ്ടാവും. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം.  രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂൾ വരുന്നത്. ഈ സമയങ്ങളിൽ ഏഴ് മിനിട്ട് ഇടവേളകളിൽ ട്രെയിനുകള്‍ സർവ്വീസ് നടത്തും.  അതിനിടെ…

Read More

കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസ് ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസിൽ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി പറഞ്ഞു. അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആരോപണം ശരിയെങ്കിൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ പോകുന്നതും കോടതിയുടെ പരിഗണനയിൽ വന്നു. അവയക്കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത്ത്…

Read More

കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കാക്കനാടിൽ ഫ്ലാറ്റിനുള്ളിൽ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാനാണ് കാക്കനാട്ടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

Read More

സിനിമാ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചു; പുക ശ്വസിച്ച് സമീപവാസികൾക്ക് ശ്വസതടസം

‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഏലൂരിൽ തയാറാക്കിയ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചു. പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കൾ കൂട്ടിയിട്ട ഏഴു മാലിന്യക്കൂനകളാണ് കത്തിച്ചത്. സെറ്റ് പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും ജീവനക്കാർ കേട്ടില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി….

Read More

സമസ്ത കേരള സാഹിത്യ പരിഷത്ത് സമഗ്രസംഭാവനാ പുരസ്കാരം സി.എൽ.ജോസിന്

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്രസംഭാവനാ പുരസ്കാരം (50,000 രൂപ) നാടകകൃത്ത് സി.എൽ.ജോസിന്. നവംബറിൽ കൊച്ചിയിലാണു പുരസ്കാര സമർപ്പണമെന്നു പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണൻ അറിയിച്ചു. രചന, സംവിധാനം, അഭിനയം എന്നിങ്ങനെ മലയാളനാടകവേദിയുടെ സമസ്ത മേഖലകളിലും ആറു പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് സിഎൽ ജോസ്.  നാൽ‌പതോളം സമ്പൂർണ നാടകങ്ങളും എൺപതോളം ഏകാങ്കങ്ങളും കുട്ടികൾക്കായി ഏതാനും നാടകങ്ങളും ഓർമകൾക്ക് ഉറക്കമില്ല എന്ന ആത്മകഥയും അദ്ദേഹം എഴുതി. ജീവിതം ഒരു കൊടുങ്കാറ്റാണ്, വേദനയുടെ താഴ്്വരയിൽ, നക്ഷത്ര വിളക്ക്, ഭൂമിയിലെ മാലാഖ, തീപിടിച്ച…

Read More

കൊച്ചി മാടവനയിൽ ബസ് മറിഞ്ഞുണ്ടായ അപകടം ; ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് , കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

കൊച്ചി മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര പിശകുകൾ. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. അതേ സമയം, മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ…

Read More

കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ കാപ്സ്യൂളുകൾ വിഴുങ്ങി ; യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി

കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ കടത്തിയ കേസിൽ പ്രതികളുടെ വയറ്റിൽ നിന്ന് തൊണ്ടിമുതൽ ശേഖരിക്കാനുളള ശ്രമം തുടരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ട് ടാൻസാനിയൻ സ്വദേശികളെയാണ് ഈ മാസം 16ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്. കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താനാണ് ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവർ ശ്രമിച്ചത്. പിടിയിലായ ഉടൻ പ്രതികളെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാപ്‌സ്യൂളുകൾ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒമാറിയുടെ വയറ്റിലുണ്ടായിരുന്ന കാപ്‌സ്യൂളുകൾ കുറച്ച്…

Read More

കൊച്ചിയിൽ ബസ് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റി. അപകടത്തിൽ ഒരു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നിയന്ത്രണവിട്ട് ബസ് സിഗ്നൽ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസിനടിയിൽ ഒരു ബെെക്ക് യാത്രക്കാരനും കുടുങ്ങിയിട്ടുണ്ട്. ബസിൽ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Read More