ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം; 3 പേർക്ക് ഗുരുതര പരുക്ക്

എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ജോഷ് എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ടോറസ് ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Read More

കൊച്ചിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ബസ് യാത്രക്കാരി മരിച്ചു

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേൺ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കത്തിനശിച്ചു

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോർ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂർണമായും കത്തുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണക്കാൻ…

Read More

നാസയുടെ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ; ദൗത്യം ഓസോൺപാളിയുടെ നിരീക്ഷണവും ഗവേഷണവും

ഓസോൺപാളിയുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായുള്ള നാസയുടെ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ ആരംഭിച്ചേക്കും. കൊച്ചി സർവകലാശാല അന്തരീക്ഷശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. പദ്ധതിക്കായി അമേരിക്കയിലെ മേരീലാൻഡ് സർവകലാശാല, നാസ ഗോദാർഡ് സ്പെയ്‌സ്‌ ഫ്ളൈറ്റ് സെന്റർ എന്നിവയുമായി കുസാറ്റ് കാലാവസ്ഥാപഠന വകുപ്പ് ധാരണയിലെത്തിയിട്ടുണ്ട്. മലേഷ്യ, ഇൻഡൊനീഷ്യ, വിയറ്റ്‌നാം, ഫിജി, ബ്രസീൽ, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങി 14 രാജ്യങ്ങളിലാണ് നിലവിൽ ഷാഡോസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓസോൺ പാളിയിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ട് എന്ന് അറിയാവുന്ന കാര്യമാണ്. ഭൂമിയിൽനിന്ന്‌ പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡ്, ക്ലോറോ…

Read More

ഐഎസ്എല്ലില്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌ സിയെ നേരിടും

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി പോരാട്ടം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഈ സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമാണ് ബംഗളൂരു എഫ് സി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇവർ. അതെസമയം, ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സ്വന്തം നാട്ടിൽ ബംഗളൂരുവിന്റെ കരുത്തിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി സഖ്യമാണ് മഞ്ഞപ്പടയുടെ കരുത്ത്….

Read More

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ്; പ്രതിദിനം ഏകദേശം 80 വിമാനങ്ങൾ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്. സിയാലിന്റെ 2024 ശൈത്യകാല സമയക്രമത്തിൽ ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്റ്റിവിറ്റി. കൂടാതെ, ഡൽഹി, റായ്പൂർ,…

Read More

വീണ്ടും ബോംബ് ഭീഷണി ; കൊച്ചിയിൽ ഇറക്കേണ്ട വിമാനം മുംബൈയിൽ ഇറക്കി

നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കേണ്ട വിമാനം മുംബൈയിലിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിനും ഇൻഡിഗോ, വിസ്താര, ആകാശ എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. എക്‌സിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇവിടെനിന്നു വിമാനങ്ങൾ പുറപ്പെട്ടതിനുശേഷമാണ് ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ അറിയുന്നത്.

Read More

അർധരാത്രി വീട് മാറി കയറി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന; കുടുംബം പരാതി നൽകി

കൊച്ചിയിൽ അർധരാത്രി വീട് മാറി കയറി വനംവകുപ്പിന്റെ മിന്നൽ പരിശോധന. സംഭവത്തിൽ കുടുംബം വടക്കേക്കര പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാത്രി 12.15-ഓടെയാണ് അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് പരിശോധന നടത്തിയത്. ഇതേ വീട്ടിൽ ആറ് മാസം മുൻപും വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിക്ക് വീടു വളഞ്ഞ് പരിശോധന നടത്തിയിട്ടുണ്ടെന്നും കുടുംബം പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച ആറ് പേരാണ് പരിശോധനയ്‌ക്കെത്തിയത്. രണ്ട് പേർ യൂണിഫോം ധരിച്ചിരുന്നു. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് തങ്ങൾ…

Read More

പ്രതിവാരം 1576 സർവീസുകൾ; ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി കൊച്ചി വിമാനത്താവളം

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480  സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ 26, ആഭ്യന്തര സെക്ടറിൽ 7 എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളും. പുതിയ ശൈത്യകാല സമയക്രമമനുസരിച്ച്…

Read More

ഇനി കൊച്ചി കാണാം ഡബിൾ ഡക്കർ ബസിൻ; തിരുവനന്തപുരത്തെ സായാഹ്ന ബസ് യാത്ര പ്രചോദനം

വിനോദസഞ്ചാരികൾക്കായി കൊച്ചിയിൽ ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി. റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്‌കൊച്ചി വരെയായിരിക്കും സർവീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്.

Read More